അറിവ്

Date:

എന്തുമാത്രം അറിവുകളുടെ വിശാലമായ ലോകമാണ് നമുക്ക് ചുറ്റിനും. ഒരു വിരൽത്തുമ്പിൽ എന്തുമാത്രം അറിവുകൾ. എന്നിട്ടും എല്ലാം അറിയാവുന്നവരായി ആരെങ്കിലുമുണ്ടാവുമോ ഇവിടെ? എത്രയോ പരിമിതികളുടെയും പരിധികളുടെയും നടുവിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. എന്നിട്ടും എനിക്കറിയാവുന്ന കാര്യങ്ങളുടെ പേരിൽ,  അത് അറിഞ്ഞുകൂടാത്ത നിന്നോട് എന്തിനാണ് ഞാൻ അവജ്ഞ പുലർത്തുന്നത്?  നിനക്കറിയാവുന്നതും എനിക്കറിഞ്ഞുകൂടാത്തതുമായ കാര്യങ്ങളുടെ പേരിൽ നീയെന്തിനാണ് എന്നോട് അവജ്ഞ പുലർത്തുന്നത്?
അറിവുകൾ ആപേക്ഷികമാണ്. എത്ര അറിവുള്ളവർക്കും അറി്ഞ്ഞുകൂടാത്ത ചിലകാര്യങ്ങളെങ്കിലും ഈ ലോകത്തിലുണ്ടാവും. അതാണ് അറിവിന്റെ വലുപ്പം. എന്നിട്ടും ചില കാര്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയുടെ പേരിൽ നാം പലപ്പോഴും പലരുടെയും നേരെ അയ്യേ വയ്ക്കുന്നു.  എവിടെയോ വായിച്ചത് ഓർമ്മിക്കുന്നു ജ്ഞാനികളെന്ന് മറ്റുള്ളവർ വാഴ്ത്തുന്നവർ പോലും എല്ലാ കാര്യങ്ങളും മനസ്സിലാക്കുന്നില്ല. എന്നാൽ വിഡ്ഢികളാകട്ടെ എല്ലാ കാര്യങ്ങളും തനിക്കറിയാമെന്ന് വിശ്വസിക്കുന്നു.അവനവനെക്കുറിച്ചുള്ള അറിവാണ് ഏറ്റവും വലിയ അറിവ് എന്നാണ് പറയപ്പെടുന്നത്. സത്യത്തിൽ അതാണ് വലിയ സത്യവും. ആത്മജ്ഞാനം കൊണ്ട് നിറഞ്ഞവരാണ് അവർ.

പണ്ടുകാലങ്ങളിൽ ചിലരെന്തിനാണ് ലോകത്തിന്റെ തിക്കിലും തിരക്കിലും നിന്ന് മാറി മലമുകളുകളിൽ ഏകാന്തധ്യാനത്തിനായി പുറപ്പെട്ടിരുന്നത്. അവർ അവിടെ അവരെതന്നെ തിരിച്ചറിയുകയായിരുന്നു. സ്വയം മനസ്സിലാക്കുകയായിരുന്നു.  ലോകം നല്കുന്ന അറിവുകൾ വച്ചുകൊണ്ട് ഒരാളും സ്വയം തിരിച്ചറിയുന്നില്ല. കാരണം ലോകത്തിന്റെ കണ്ണുകൾ ബാഹ്യമായവയാണ്. ആന്തരികമായ അറിവുകളാണ്  ഒരാളെ ബലവാനും കരുത്തുറ്റവനുമാക്കുന്നത്. അതിന് വേണ്ടിയാണ് അത്തരക്കാർ ലോകത്തെയും മോഹത്തെയും വിട്ട് മലമുകളിലേക്ക് കുടിയേറിയത്.
തിരികെ അവർ ഇറങ്ങിവന്നത് ഒരിക്കലും കയറിപ്പോയതുപോലെയായിരുന്നില്ല. കൂടുതൽ തെളിച്ചമുള്ളവരായി… കൂടുതൽ പ്രകാശമുള്ളവരായി… അതുകൊണ്ടാണ് പിന്നീട് അവർ ഗുരുക്കന്മാരെന്ന് അറിയപ്പെട്ടത്. അവർ തന്റെ മാത്രമല്ല മറ്റുള്ളവരുടെയും ജീവിതങ്ങളെക്കുറിച്ച് അറിവുള്ളവരായി മാറി. എനിക്ക് എന്നെക്കുറിച്ച് അറിവില്ലെങ്കിൽ, ഞാൻ എന്നെ തിരിച്ചറിയുന്നില്ലെങ്കിൽ എനിക്കൊരിക്കലും ശാശ്വതമായ സമാധാനമോ മതിപ്പോ ഉണ്ടായിരിക്കുകയില്ല. നീ നിന്നെ അറിയുക. അതിലും വലിയ അറിവു മറ്റൊന്നില്ലെന്ന് തിരിച്ചറിയുക. അറിവു തിരിച്ചറിവാകുമ്പോൾ അവിടെ ജീവിതം കീഴ്മേലായി മറിയും. പിന്നെയൊരിക്കലും നമുക്ക് പഴയതുപോലെയായിരിക്കാൻ കഴിയുകയില്ല.

നിഷ്‌ക്രിയതയും നിരുത്തരവാദിത്വവും നമ്മെ വിട്ടുപോകും.ലോകത്തിന്റെ അറിവുകൾ ചിലപ്പോൾ നിന്നെ മറ്റുള്ളവരുടെ ആദരവിനു പാത്രമാക്കിയേക്കാം. പക്ഷേ നീ നിന്നെത്തന്നെ അറിഞ്ഞുതുടങ്ങുമ്പോൾ നീ ലോകത്തിന് മാതൃകയും ആശ്രയവുമാകും. അറിവിൽ നിന്ന് തിരിച്ചറിവിലേക്ക് നടക്കുക. അതിന് ഇത്തിരി ധ്യാനം… ഇത്തിരി ശ്രമം… അതിന് ഇവിടെ തുടക്കം കുറിക്കാം.

More like this
Related

സ്വയം ഉയരുക

മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്....

നന്നാകാൻ നാളെവരെ കാത്തിരിക്കേണ്ട

നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ...

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...

മറക്കരുതാത്ത മൂന്നു കൂട്ടർ

ജീവിതത്തിൽ മൂന്നുതരം ആളുകളെ മറക്കരുതെന്നാണ് പറയുന്നത്.1.   ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിൽ...

പ്രതീക്ഷ നിലനിർത്താൻ, സന്തോഷത്തിലായിരിക്കാൻ

മാനസികാരോഗ്യം സന്തോഷവുമായി  ബന്ധപ്പെട്ടാണിരിക്കുന്നത്.പോസിറ്റീവായി ചിന്തിക്കാനും ജീവിതത്തെ അതേ രീതിയിൽ സമീപിക്കാനുമൊക്കെ സന്തോഷത്തിന്റെ...

പ്രതിസന്ധികൾ അവസാനമല്ല

പ്രതിസന്ധികൾ ആരുടെ ജീവിതത്തിലാണ് ഇല്ലാത്തത്?  ഓരോരുത്തരും അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ഓരോ തരത്തിലാണ്....

കാത്തിരിപ്പ്

ദീർഘനാളത്തെ പരിശീലനം കഴിഞ്ഞ് പിരിഞ്ഞുപോകാൻ നേരം ശിഷ്യൻ ഗുരുവിനോട് ചോദിച്ചു :'ഗുരു,...

Thank You…

2020 ഓഗസ്റ്റ് മാസത്തിലാണ് ഇടുക്കി ജില്ലയിലെ പെട്ടിമുടി ദുരന്തം നടന്നത്. ഒരായുസ്സ്...

പോസിറ്റീവാകാം, പോസിറ്റീവ് വഴികളിലൂടെ

ജീവിതത്തിലെ വലിയ നിക്ഷേപങ്ങളിലൊന്നാണ് പോസിറ്റീവ് ചിന്തകളും കാഴ്ചപ്പാടുകളും. ജീവിതത്തോടും ഭാവിയോടും വളരെ...
error: Content is protected !!