രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റികളിലൊന്നായി പരിഗണിക്കപ്പെടുന്ന ബാംഗ്ലൂരിലെ അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ വിവിധ ഡിഗ്രി കോഴ്‌സുകളിലേക്ക്, പ്ലസ് ടു പഠിതാക്കൾക്ക് ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്.നിർദ്ദിഷ്ട കോഴ്സുകൾക്കു വേണ്ടി നടത്തപ്പെടുന്ന എൻട്രൻസ് പരീക്ഷയുടേയും,ഇന്റർവ്യൂവിൻ്റെ അടിസ്ഥാനത്തിലുമാണ് അസിം പ്രേംജി യൂണിവേഴ്സിറ്റിയിലേയ്ക്ക് പ്രവേശനം.
പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചിട്ടുള്ള കോഴ്സുകൾ
സയൻസ് വിഷയങ്ങൾ:1.Bsc Physics2.Bsc Biology3.Bsc Mathematics
ആർട്സ് വിഷയങ്ങൾ1.BA Economics2.BA English3.BA Philosophy4.BA History
ഇൻ്റഗ്രേറ്റഡ് കോഴ്സുകൾ ( 4 വർഷം)1.B.Sc.B.Ed Biology2.B.Sc.B.Ed Physics
3.B.Sc.B.Ed Mathematics
മറ്റു പ്രത്യേകതകൾ:മികച്ച ക്യാമ്പസ് ലൈഫ്, വിവിധ അക്കാദമിക്ക് ആക്ടിവിറ്റികൾ, ക്ലബ്പ്രവർത്തനങ്ങൾ, ഇന്റേൺഷിപ്പ് അടങ്ങുന്ന പഠനം തുടങ്ങി മികവുറ്റ പഠനാനുഭവമാണ്, സർവ്വകലാശാല വിദ്യാർത്ഥികൾക്ക് വാഗ്ദാനം നൽകുന്നത്.ഇതോടൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കുന്നതിനും അവസരമുണ്ട്.
കോഴ്സുകളും അവയ്ക്കുളള യോഗ്യതകളും താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം: https://azimpremjiuniversity.edu.in/SitePages/admissions-programme-registration-form-apply.aspx
പ്രധാന തീയതികൾ:അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 16
എൻട്രൻസ്: മേയ് 15
കൂടുതൽ വിവരങ്ങൾക്ക്;
AZIM PREMJI UNIVERSITY
SURVEY No. 66, BURUGUNTE VILLAGE, BIKKANAHALLI MAIN ROAD
SARJAPURA
BENGALURU – 562125
ഫോൺ: +91 89718 89988
മെയിൽ: ugadmissions@apu.edu.in

അസി. പ്രഫസർ,
സെന്റ്.തോമാസ് കോളേജ്, തൃശ്ശൂർ