മൊഹാലിയിലെ (പഞ്ചാബ്)ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് & ടെക്നോളജിയിൽ നാനോ സയൻസ്, നാനോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷർ ബിരുദാനന്തര ബിരുദത്തോടൊപ്പം ഗേറ്റ്, സി.എസ്.ഐ.ആർ., നെറ്റ്, ജെസ്റ്റ് തുടങ്ങി നിർദ്ദിഷ്ട യോഗ്യതകൾ കൂടി ഉള്ളവരായിരിക്കണം. അപേക്ഷകർ താഴെപ്പറയുന്ന ഏതെങ്കിലുമൊരു വിഷയത്തിൽ ബിരുദാനന്തര ബിരുദധാരികളായിരിക്കണം.
1.M.Sc.(Chemistry/Physics/Material Sciences/Life Sciences)
2.M.Pharm.
3.M.Tech.(Basic, Applied Sciences or Engineering)
അപേക്ഷയോടൊപ്പം വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന ലിങ്കിലൂടെ ഓൺലൈൻ ആയി ചെയ്യാനുദ്ദേശിക്കുന്ന ഗവേഷണത്തിന്റെ സിനോപ്സിസും നൽകേണ്ടതുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി, ഏപ്രിൽ 10 ആണ്.
കൂടുതൽ വിവരങ്ങൾക്ക്;https://inst.ac.in/careers/42

അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ്.തോമസ് കോളേജ്, തൃശ്ശൂർ