ചിന്തിക്കാത്തവൻ മനുഷ്യനല്ല. ചിന്തിക്കുന്നതുകൊണ്ടാണ് ജീവിച്ചിരിക്കുന്നുവെന്ന തിരിച്ചറിയുന്നത്. മനസ്സ് വഴിതെറ്റുകയും ചിന്തകൾ കാടുകയറുകയുംചെയ്യുമ്പോഴാണ് അമിതചിന്തകൾ തലയിൽ കൂടുകൂട്ടുന്നത്. മനുഷ്യന് ചിന്തിക്കാതിരിക്കാൻ കഴിയില്ലെന്നറിയാം. പക്ഷേ ചിന്തകൾ നിയന്ത്രണവിധേയമല്ലാതിരിക്കുകയും ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങൾ തലയിൽ കയറിക്കൂടുകയും ചെയ്യുമ്പോഴാണ് ചിന്തകൾ...
ഓണം, വെറുമൊരു സദ്യയോ ഓണക്കോടിയുടെ തിളക്കമോ അല്ല. അത് സ്നേഹത്തിന്റെ കൂട്ടായ്മയാണ്. എവിടെ നിന്നൊക്കെയോ ആരൊക്കെയോ ഒരു വീട്ടുമുറ്റത്ത് ഒരുമിച്ചുചേരുന്നതിന്റെ സന്തോഷനിമിഷങ്ങളാണ്. അതുകൊണ്ടുതന്നെ ഇന്നലെവരെ ഉണ്ടായിരുന്ന ഒരാൾ പെട്ടെന്നൊരു നിമിഷം ഇല്ലാതെയാകുമ്പോൾ പടികടന്നുവരുന്ന...
ഓൺലൈൻ ഗെയിം ആപ്പ് അമ്മ ഡിലീറ്റ് ചെയ്തതിന്റെ പേരിൽ വീടിന് തീകൊളുത്താൻ ശ്രമിച്ച ഒരു കൗമാരക്കാരനെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞമാസമാണ് റിപ്പോർട്ട് ചെയ്തത്. മൊബൈൽ ഗെയിമിന്റെ അടിമയായിക്കഴിഞ്ഞതോടെ ആ കുട്ടിയുടെ സ്വഭാവം പോലും വന്യമായി...
അമ്മമാരുടെ കൊടുംക്രൂരതകളുടെ വര്‍ത്തമാനകാല സാക്ഷ്യങ്ങളിലേക്ക് വീണ്ടുമിതാ കണ്ണ് നനയക്കുകയും നെഞ്ച് കലക്കുകയും ചെയ്യുന്ന മറ്റൊരു വാര്‍ത്ത കൂടി. കുമളിയില്‍ന ിന്നാണ് ആ വാര്‍ത്ത.
അമ്മയുടെ സഹോദരിയും സഹോദരി ഭര്‍ത്താവും രണ്ടാനച്ഛനും കൂടി അഞ്ചുവയസുകാരന്റെ കഴുത്തറുത്തുകൊന്നപ്പോള്‍...
എല്ലാ ബന്ധങ്ങൾക്കും ചില അതിരുകൾവേണം, അതിർത്തികളും. ലംഘിക്കാനല്ല ലംഘിക്കപ്പെടാതിരിക്കാൻ. നീ ഇത്രയുംവരെയെന്നും ഞാൻ ഇത്രയും വരെയെന്നുമുള്ള ഉഭയസമ്മതപ്രകാരമായിരിക്കണം ഓരോ ബന്ധങ്ങളും നിർവചിക്കപ്പെടേണ്ടത്. പ്രത്യേകിച്ച് വിവാഹിതരായ സ്ത്രീപുരുഷന്മാർ തങ്ങളുടെ ദാമ്പത്യബന്ധത്തിന് വെളിയിൽ സ്ഥാപിച്ചെടുക്കുന്ന ബന്ധങ്ങൾക്ക്....
ഒരിക്കലെങ്കിലും സെല്‍ഫി എടുക്കാത്തവരുണ്ടോ? ഇല്ല എന്നുതന്നെയാവും എല്ലാവരുടെയും ഉത്തരം. എന്നാല്‍ സെല്‍ഫിഭ്രമം അപകടകരമായ ചില അവസ്ഥാവിശേഷങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് ഹൈദരാബാദില്‍ നടന്ന ഒരു പഠനം പറയുന്നത്. പലരുടെയും ഉത്കണ്ഠ വര്‍ദ്ധിപ്പിക്കാനും ആത്മാഭിമാനം കുറയ്ക്കാനും സെല്‍ഫി...
മനുഷ്യനോട് നീ ഒരു മൃഗമാകരുത് എന്ന് പറയാറുണ്ട്. പക്ഷേ ഒരു മൃഗത്തിനോടും നീ ഒരു മനുഷ്യനെപ്പോലെയാകരുത് എന്ന് പറയാറില്ല. കാരണം മൃഗം മനുഷ്യനൊപ്പമൊരിക്കലും ആകുന്നില്ല. എന്നാല്‍ മനുഷ്യന്‍ തന്നിലെ അധമവാസനകള്‍ കൊണ്ട് പ്രവര്‍ത്തിക്കുകയും...
കമന്റടി എന്ന വാക്ക് ആദ്യമായി കേൾക്കുന്നത് കുട്ടിക്കാലത്തെന്നോ ആണ്. പെൺകുട്ടികൾ നടന്നുവരുമ്പോൾ കലുങ്കിലോ കടത്തിണ്ണയിലോ ഇരുന്ന് സഭ്യമല്ലാത്ത വാക്കുകൾ സംസാരിക്കുന്ന തൊഴിൽരഹിതരും വേണ്ടത്ര പഠിപ്പ് ഇല്ലാത്തവരുമായ നാട്ടുകാരായ ആണുങ്ങൾ പറഞ്ഞിരുന്ന വാക്കുകളെ അന്ന്...
മേയ്ക്കപ്പില്ലാതെ വീടിന് വെളിയിലേക്ക് ഇറങ്ങാൻ ഒട്ടുമിക്ക സ്ത്രീകൾക്കും മടിയായിരിക്കും. എന്നാൽ മേയ്ക്കപ്പിന്റെയും സൗന്ദര്യവർദ്ധകവസ്തുക്കളുടെയും ഉപയോഗം സ്ത്രീകളിൽ വന്ധ്യതയ്ക്കും ബ്രെസ്റ്റ് കാൻസറിനും കാരണമാകാനുള്ള സാധ്യതയുണ്ട്. ചർമ്മ സംരക്ഷണം, മേയ്ക്കപ്പ് എന്നിവയ്ക്കായി ഉപയോഗിക്കുന്നവയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളാണ്...
ഒരു ലോകഭക്ഷ്യദിനവും കൂടി കടന്നുപോയിരിക്കുന്നു. പക്ഷേ ഒരു ദിനത്തില്‍ മാത്രം ഒതുക്കിനിര്‍ത്തേണ്ടതാണോ ഭക്ഷണവിചാരങ്ങള്‍? ഒരിക്കലുമല്ല കാരണം എല്ലാവരും ജീവിക്കുന്നത് അന്നത്തിന് വേണ്ടിയാണ്. അന്നമില്ലെങ്കില്‍ നമ്മളില്ല. ജീവിതത്തിന്റെ ലക്ഷ്യം തന്നെ ആഹരിക്കുക, ഉറങ്ങുക എന്നിങ്ങനെയുള്ള...
നൂറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവുമുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. വിവിധ സംസ്‌കാരങ്ങളെയും മതങ്ങളെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഭാഷയെയുമൊക്കെ നെഞ്ചോട് ചേർത്ത് നാനാത്വത്തിൽ ഏകത്വം കണ്ടെത്തിയ രാജ്യം. പാശ്ചാത്യരുടെ അടിമത്വത്തിൽനിന്ന് മോചിതരായതിനുശേഷം വലിയ വികസന കുതിപ്പാണ്...