വിശ്വാസ്യത പുലര്‍ത്തുക എന്ന് പറയാന്‍ എളുപ്പമാണ്. പക്ഷെ, അത് നേടാന്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കേണ്ടതുണ്ട്. വളരെ പണിപ്പെട്ടുണ്ടാക്കിയ വിശ്വാസ്യത ഒരു ക്ഷണം കൊണ്ട് തകര്‍ന്നു പോയെന്നു വരാം. പളുങ്ക് പാത്രം പോലെയാണത്. പൊട്ടിയാല്‍ ഒട്ടിച്ചു ചേര്‍ക്കാം. പക്ഷെ, ഒരിക്കലും പഴയത് പോലെയാവില്ല. വിശ്വാസ്യത നേടാന്‍ ചില വഴികള്‍:
- കഴിയാത്ത കാര്യം സാധിച്ചു കൊടുക്കാമെന്നു വാഗ്ദാനം ചെയ്യരുത്.
- കഴിയുമെന്ന് കരുതുന്നതിനേക്കാള്‍ കുറച്ച് വാഗ്ദാനം ചെയ്ത്, അന്യര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ ചെയ്തു കൊടുക്കുക.
- ഓരോ സാഹചര്യത്തിലും നിങ്ങള്‍ പെരുമാറുന്നത് എങ്ങനെയാവുമെന്ന ധാരണ സൃഷ്ടിച്ചു നിലനിര്‍ത്തുക.
- കൃത്യവിലോപത്തിനു ഒഴികഴിവ് പറയേണ്ട സാഹചര്യം ഒഴിവാക്കുക. വാക്ക് പാലിക്കുക.
- അര്‍ഹിക്കുന്നവരോട് കരുണ കാണിക്കുക.
- ഒറ്റയാനാകാതെ, സമ്പര്‍ക്കം പുലര്‍ത്തുക.
- വിശ്വസിക്കാന്‍ കൊള്ളാവുന്നയാളാണെന്ന തരത്തില്‍മാത്രം പെരുമാറുക. ആരെയും ചതിക്കരുത്.
- ആത്മപ്രശംസ ഒഴിവാക്കുക.
- കൃത്യനിഷ്ഠ പുലര്‍ത്തുക.
- പ്രവര്‍ത്തനരംഗത്തെ ഏറ്റവും പുതിയ അറിവുകള്‍ സമ്പാദിക്കുക.
- അര്‍ഹതയെ അംഗീകരിക്കുക.
- മറക്കാനും, ക്ഷമിക്കാനും ശീലിക്കുക.
- സഹായിച്ചവരോട് നന്ദി പറയുക.
- അന്യരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടരുത്.
- “എനിക്ക് തെറ്റ് പറ്റി” എന്ന മൂന്നു വാക്കുകള്‍ പറയാന്‍ മടി കാണിക്കരുത്. ഇത്തരം ക്ഷമാപണം നിങ്ങളിലുള്ള വിശ്വാസ്യത കൂട്ടുകയേയുള്ളൂ.