സ്വീകരണ മുറിയിൽ
രണ്ടുപേരൽപനേരം
ഐ-പാഡ് നോക്കിഅനോന്യം
ഔപചാരികത ഭാവിച്ചിരുന്നു.
പുച്ഛം പുഞ്ചിരിയായി കൈമാറിയവർ
അനോന്യം മൊഴിഞ്ഞു.
മുന്നിലെ ആപ്പിൾ ലാപ്‌ടോപ്പിനെ
ആതിഥേയൻ പ്രശംസിക്കേ
ആപ്പിൾ വെറുമൊരു
ഫലവർഗമല്ലായെന്നോർത്ത്
ആഗതനൊരു നീണ്ട നെടുവീർപ്പിട്ടു.
ഒടുവിൽ വിടപറയാൻ നേരം
വൈഫ് എവിടെയെന്ന ചോദ്യത്തിന്
വൈഫൈയെ കുറിച്ച്ആതിഥേയൻ
ദീർഘമായി പറയുമ്പോൾ
അടുക്കളയിലെ പ്രഷർ കുക്കർ ശക്തമായി
ചൂളമടിച്ചു പ്രതിഷേധിച്ചു.
ദിവ്യ .എൻ