വിശ്വാസി ആയാല്‍ ഇതൊക്കെയാണ് ഗുണങ്ങള്‍

Date:

വിഷാദവും ആത്മഹത്യയും. അമേരിക്കയിലെ യുവജനങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ പ്രശ്‌നമായി കണക്കാക്കപ്പെടുന്നത് ഇവ രണ്ടുമാണ്. 2016 ല്‍ 45,000 ആളുകളാണ് വിഷാദത്തിനും നിരാശയ്ക്കും അടിപ്പെട്ട് സ്വയം ജീവന്‍ വലിച്ചെറിഞ്ഞത്. 1999 ലെ വച്ചുനോക്കുമ്പോള്‍ 25 ശതമാനം വര്‍ദ്ധനവാണ് ഇതിലുള്ളത്. 13.3 % യുവജനങ്ങള്‍ ആത്മഹത്യ ചെയ്യുന്നവരില്‍ പെടുന്നു. എന്തുകൊണ്ടാണ് യുവജനങ്ങള്‍ ഇങ്ങനെ ആത്മഹത്യ ചെയ്യുന്നതെന്ന അന്വേഷണം എത്തിനിന്നത് അവരുടെ ജീവിതത്തിലെ ദൈവവിശ്വാസത്തിന്റെ കുറവിലായിരുന്നു.  ദൈവത്തിലോ ഏതെങ്കിലും മതാചാരങ്ങളിലോ വിശ്വസിക്കാത്തവര്‍ വളരെ പെട്ടെന്ന് തന്നെ നിരാശരും വിഷാദത്തിന് അടിമകളുമാകുന്നുവെന്നാണ് ഗവേഷണഫലം വ്യക്തമാക്കിയത്.

എന്നാല്‍ ഒരു വ്യക്തി  ദൈവവിശ്വാസിയാണെങ്കില്‍ അയാള്‍ക്ക് വിഷാദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വളരെ എളുപ്പം സാധിക്കുമെന്ന്  യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോലിനയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക്‌സ് വിഭാഗത്തിലെ ജെയ്ന്‍ കൂലെ പറയുന്നു. വിശ്വാസജീവിതം വ്യക്തികളില്‍ പതിനൊന്ന് ശതമാനത്തോളം വിഷാദം കുറയ്ക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കിയത്. വിശ്വാസികളായ കുട്ടികളുടെ സാമൂഹ്യജീവിതം വളരെ ശക്തമാണെന്നും അവര്‍ ആക്ടീവാണെന്നും ഒരു നിരീക്ഷണവുമുണ്ട്. അത്തരക്കാരുടെ മാനസികനിലവാരവും ഉയര്‍ന്നതായിരിക്കും. അതുകൊണ്ട് മക്കളെ ചെറുപ്പം മുതല്്‌ക്കേ ആത്മീയതയില്‍ വളര്‍ത്തുന്നത് നല്ലതാണ്. അവരവരുടെ തന്നെ ജീവിതവിജയത്തിന് ഇതേറെ സഹായം ചെയ്യും.

More like this
Related

ആത്മീയതയും മാനസികാരോഗ്യവും

മനുഷ്യജീവിതത്തിൽ മാനസികാരോഗ്യം ഒരു അത്യാവശ്യ ഘടകമാണ്. ശരീരാരോഗ്യത്തിന് സമാനമായ പ്രാധാന്യം മാനസികാരോഗ്യത്തിനും...

പ്രതീക്ഷയുടെ ഉയിർപ്പ്

എല്ലായിടത്തും പ്രതീക്ഷയ്ക്ക് പരിക്ക് പറ്റിയ കാലമാണ് ഇത്. കോവിഡൊക്കെയായിബന്ധപ്പെട്ട് പറയുന്ന പഠനങ്ങളിൽ...

ദൗർബല്യങ്ങളുടെ കഥ പറയുന്ന ക്രിസ്മസ് രാവ്

ചിലപ്പോൾ നാം ദൈവത്തോട് പറഞ്ഞു പോകാറുണ്ട്. നീ വിചാരിച്ചാൽ ഏതു കാര്യവും...

ഏതറ്റത്തുനിന്നും മടക്കിയെടുക്കാവുന്ന കിടക്കവിരിയാണോ ജീവിതം?

ഒന്ന്ഇടയ്ക്ക് ബസിന്റെ അരികു സീറ്റിൽ ഇരുന്ന് വെറും വെറുതെ പുറം കാഴ്ചകളിലേക്ക്...

സുഖത്തിന്റെ പ്രലോഭനങ്ങൾക്ക് മരണത്തിന്റെ മൗനത്തേക്കാൾ തീവ്രതയുണ്ടോ?

ഇടക്കൊക്കെ മരണത്തേക്കുറിച്ച് അതി തീവ്രമായി  ആലോചന ചെയ്യാറുണ്ട്. മരണമാണല്ലോ എല്ലാ തത്വചിന്തകളുടെയും...

ചിരിക്കാൻ പിശുക്ക് വേണ്ടേ വേണ്ട!

ചിരി. മനുഷ്യന് മാത്രം സാധിക്കുന്ന വലിയൊരു സിദ്ധിയാണ് അത്. മനുഷ്യരെയും മൃഗങ്ങളെയും...

പ്രാർത്ഥന കൊണ്ട് എന്താണ് പ്രയോജനം?

പ്രാർത്ഥനയോ? കേൾക്കുന്ന മാത്രയിൽ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ചിത്രമെന്താണ്?  ജോലി ക്കുവേണ്ടിയുള്ള...

ഭയത്തെ ഭയക്കേണ്ട…!

ഭയം ഒരു പുതപ്പുപോലെ നമ്മുടെ ജീവിതങ്ങളുടെ മേൽ വീണുകഴിഞ്ഞിരിക്കുന്നു.  ഇതെഴുതുമ്പോൾ കേട്ടുകൊണ്ടിരിക്കുന്ന...

അനുഗ്രഹങ്ങൾ എന്ന സമ്പാദ്യം

ഈ ലോകത്തിൽ ഒരാൾക്ക് നേടാൻ കഴിയുന്നതിലും ഏറ്റവും വലിയ സമ്പാദ്യം അനുഗ്രഹങ്ങളാണ്...

സ്വർഗ്ഗം തുറക്കുന്ന സമയം

പള്ളിയിലെ പ്രതിനിധിയോഗത്തിൽ പങ്കെടുക്കാൻ ഒരു ചെറുപ്പക്കാരൻ നേരം വൈകിയാണ് എത്തിയത്. കാരണം...

കോറോണക്കാലത്തെ ആത്മീയത

ജർമ്മൻ സാഹിത്യക്കാരൻ ഹെർമൻ ഹേസ്സേ യുടെ 'സിദ്ധാർത്ഥ' എന്ന ഒരു നോവലുണ്ട്....

തുടക്കവും ഒടുക്കവും

തുടക്കത്തിൽ വൈവിധ്യങ്ങൾ ഏറെ കാണാമെങ്കിലും, ഒടുക്കം ഏതാണ്ടൊക്കെ ഒരു പോലെയാണ്. തുടക്കത്തിൽ...
error: Content is protected !!