മറ്റൊരാളെ സ്‌നേഹിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ട്. പക്ഷേ ഒരു പുരുഷനെ സ്‌നേഹിക്കാന്‍ സ്ത്രീയെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതാ എന്തുകൊണ്ടാണ് സ്ത്രീ പുരുഷനെ സ്‌നേഹിക്കുന്നത് എന്ന് വ്യക്തമാക്കുന്ന ചില കാരണങ്ങള്‍.
സ്ത്രീയെ അവളിലെ പെണ്മ ഉണര്‍ത്തുന്നത് പുരുഷനാണ്.
സ്ത്രീകള്‍ ഇന്ന് എല്ലായിടങ്ങളിലും മേല്‍ക്കൈ നേടുകയും പുരുഷന്മാരുടെ പോലും ബോസായി മാറിയിരിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീയുടെ എല്ലാവിജയങ്ങളും അംഗീകരിക്കുമ്പോള്‍ തന്നെ അവളിലെ പെണ്മ ഉണര്‍ത്തപ്പെടുന്നതും സ്ത്രീത്വം വിജയിക്കുന്നതും അവളുടെ ജീവിതം പുരുഷനോട് ചേര്‍ത്തുവയ്ക്കപ്പെടുമ്പോഴാണ്. ചിലപ്പോള്‍ സ്ത്രീപക്ഷ വാദികള്‍ ഇത് അംഗീകരിച്ചുതരണമെന്നില്ല. ഒറ്റയ്‌ക്കൊരു അസ്തിത്വവും വ്യക്തിത്വവും സ്ത്രീക്കുണ്ടെങ്കിലും അവള്‍ പൂര്‍ണ്ണയാകുന്നത് പുരുഷനോടു ചേരുമ്പോഴാണ്. മാത്രവുമല്ലലൈംഗികതയിലൂടെ പുരുഷന്‍ അവളെ സന്തോഷിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നുമുണ്ട്. ഇത് അവനെ സ്‌നേഹിക്കാന്‍ അവളെ പ്രേരിപ്പിക്കുന്നുണ്ട്.
പുരുഷന് ബോയ്ഫ്രണ്ട്് മുതല്‍ മുത്തച്ഛന്‍ വരെയാകാന്‍ കഴിയും
പുരുഷന് എത്രയെത്ര റോളുകളാണ് അഭിനയിക്കാന്‍ കഴിയുന്നത്. ബോയ്ഫ്രണ്ട്, ഭര്‍ത്താവ്, അച്ഛന്‍, മുത്തച്ഛന്‍.. ഇതൊക്കെ മറ്റൊരുരീതിയില്‍ പറഞ്ഞാല്‍ സ്ത്രീക്കും ആകാവുന്നതല്ലേ എന്ന് ചോദിച്ചേക്കാം. അതായത് ഭാര്യ, കാമുകി, അമ്മ..അതെ പരസ്പരമുള്ള ഈ അനുപൂരകത്വം തന്നെയാണ് സ്ത്രീയെ പുരുഷനിലേക്കും പുരുഷനെ സ്ത്രീയിലേക്കും അടുപ്പിക്കുന്നത്.
പുരുഷന്‍സ്ത്രീക്ക് സുരക്ഷിതത്വം നല്കുന്നു
പുരുഷന്മാരെ പൊതുവെ ധൈര്യശാലികളായിട്ടാണ് വിശേഷിപ്പിക്കുന്നത്. പല സ്ത്രീകളും പെട്ടെന്ന് കരയുകയും ദുര്‍ബലരാവുകയും ചെയ്യുമ്പോള്‍ പുരുഷന്മാര്‍ അങ്ങനെയല്ല. അവര്‍ ധീരരും കരുത്തരുമാണ്. അക്കാരണത്താല്‍ തന്നെ പുരുഷനോട് ചേര്‍ന്നുനില്ക്കുമ്പോള്‍ സ്ത്രീക്ക് സുരക്ഷിതത്വബോധം തോന്നുന്നു. താന്‍ സുരക്ഷിതയാണെന്ന് അവള്‍ക്ക് തോന്നലുണ്ടാകുന്നു. പുരുഷന്‍ നല്കുന്ന സുരക്ഷിതത്വത്തിന് വേണ്ടി അവള്‍ക്ക് അവനെ ആവശ്യമുണ്ട്.
ആശ്രയിക്കാന്‍ കൊള്ളാവുന്നവരാണ് പുരുഷന്മാര്‍
പുരുഷന്മാര്‍ കൈക്കൊള്ളുന്ന പല തീരുമാനങ്ങളും ദീര്‍ഘവീക്ഷണത്തോടെയുള്ളവയാണ്. ആ തീരുമാനങ്ങള്‍ ചിലപ്പോള്‍ മാത്രമേ തെറ്റിപ്പോകാറുള്ളൂ. അപ്പോള്‍ അവരെടുക്കുന്ന തീരുമാനങ്ങളോട് ചേര്‍ന്നുനില്ക്കുമ്പോള്‍ അതിന്റെ വിജയത്തിലും സ്ത്രീ പങ്കാളികളാകുന്നു.
ജീവിതത്തിന് കൂടുതല്‍ അര്‍തഥം ലഭിക്കുന്നു
സ്ത്രീ സ്ത്രീയാകുന്നത് അമ്മയാകുമ്പോള്‍ എന്നാണല്ലോ വിശ്വാസം. ഒരു പുരുഷന് മാത്രമേ സ്ത്രീയെ അമ്മയാക്കാന്‍ കഴിയൂ. അതുകൊണ്ട് തന്നെ അമ്മയും പൂര്‍ണ്ണതയുള്ളവളുമാക്കി മാറ്റാന്‍ സ്ത്രീക്ക് പുരുഷനെ ആവശ്യമുണ്ട്. അതുകൊണ്ട് അവള്‍ അവനെ സ്‌നേഹിക്കുന്നു.