വീടിന്റെ ലിവിംഗ് റൂം പോലെ തന്നെ ആകര്‍ഷകമായിരിക്കണം ബാത്ത്റൂം എന്ന ചിന്താഗതിക്കാരാണ് പുതിയ തലമുറക്കാര്‍. ബാത്ത്റൂം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ പ്ലാനിലും, പണിയിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ:-
- വീടിന്റെ പുറംഭിത്തിയോടു ചേര്‍ന്ന് ബാത്ത്റൂം പ്ലാന്‍ ചെയ്യുകയാണെങ്കില്‍ പ്ലംബിംഗ് എളുപ്പമാക്കാം.
- ബാത്ത്റൂമിലേയ്ക്ക് കയറുമ്പോള്‍തന്നെ ക്ലോസറ്റ് കാണുന്നത് ഒഴിവാക്കുന്ന രീതിയില്‍ വേണം പണിയാന്‍.
- ബാത്ത്റൂമില്‍ വെന്റിലേഷനും അത്യാവശ്യമാണ്. വലിയ ജനാലകള്‍ ബാത്ത്റൂമിന് നല്‍കാം.
- ചെറിയ ബാത്ത്റൂമിനും ഡ്രൈ ഏരിയയും, വെറ്റ് ഏരിയയും വേര്‍തിരിച്ചു നല്‍കുന്നത് നല്ലതാണ്. ഗ്ലാസ് പാര്‍ട്ടീഷന്‍ നല്‍കാന്‍ കഴിയില്ലെങ്കില്‍ കര്‍ട്ടന്‍ ഉപയോഗിച്ചും ഇത് ചെയ്യാവുന്നതാണ്.
- ബാത്ത്റൂമുകളില്‍ ജോയിനറുകള്‍ കുറച്ച് വലിയ ടൈലോ, പ്രകൃതിദത്തമായ കല്ലുകളോ ഉപയോഗിക്കാവുന്നതാണ്. ഇത് വൃത്തിയാക്കാന്‍ എളുപ്പമാകും. ചെറിയ ബാത്ത്റൂമുകള്‍ക്ക് വലുപ്പം തോന്നിക്കാന്‍ ജോയിനറുകള്‍ കുറയ്ക്കുന്നത് ഉപകരിക്കും.
- ബാത്ത്റൂമിന് ക്ലാസ് ലുക്ക് നല്‍കാന്‍ സാനിട്ടറി ഉത്പന്നങ്ങള്‍ക്ക് വെള്ളയോ ഐവറിയോ നിറം നല്‍കാവുന്നതാണ്. ടൈല്‍ അതിനു യോജിക്കുന്ന നിറത്തിലുള്ളത് തെരഞ്ഞെടുക്കണം.
- ജനറല്‍ ലൈറ്റിംഗിനോപ്പം ഒരു സ്പോട്ട് ലൈറ്റ് കണ്ണാടിക്ക് മുകളില്‍ നല്‍കാവുന്നതാണ്. കണ്ണാടിയില്‍ നോക്കുന്ന ആളുടെ മുഖത്തേയ്ക്ക് വെളിച്ചം വീഴുന്ന വിധത്തില്‍ വേണം സ്പോട്ട് ലൈറ്റ് ക്രമീകരിക്കാന്‍.
- ബാത്ത്റൂമിന് ബ്ലൈന്‍ഡുകള്‍ നല്‍കുമ്പോള്‍ വെള്ളം നനഞ്ഞാലും കേടാകാത്ത വെര്‍ട്ടിക്കല്‍ ബ്ലൈന്‍ഡുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
- വാഷ്ബേസിന് താഴെ കബോര്‍ഡ് വെച്ചാല്‍ അവിടെ ടവ്വലും, സോപ്പും വെയ്ക്കാം. ഓപണ്‍ കബോര്‍ഡുകളും ബാത്ത്റൂമില്‍ നല്‍കാവുന്നതാണ്. പക്ഷെ, സാധനങ്ങള്‍ ചിട്ടയോടെ വെച്ചില്ലെങ്കില്‍ ബാത്ത്റൂമിന്റെ ഭംഗി നഷ്ടമാകും. വലിയ ബാത്ത്റൂമുകള്‍ ആണെങ്കില്‍ അതിനോട് ചേര്‍ന്ന് ഡ്രസ്സിംഗ് ഏരിയയും നല്‍കാം.
- ബാത്ത്റൂമില്‍ ചെറിയ ചെടികള്‍ വെയ്ക്കുന്നതും നല്ലതാണ്. ഇത് ബാത്ത്റൂമിന് കൂടുതല്‍ ഭംഗി നല്‍കും.
