Editor

സഹായം

സഹായം കൈപ്പറ്റാത്തവരായി ആരെങ്കിലുമുണ്ടാവുമോ? ആരോടെങ്കിലും ജീവിതത്തിലെ ഏതെങ്കിലും നിമിഷങ്ങളിൽ സഹായം ചോദിക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ? മനുഷ്യൻ സാമൂഹികജീവിയായതുകൊണ്ടാണ് സഹായം ചോദിക്കേണ്ടിവരുന്നത്.  അരോഗദൃഢഗാത്രനായ ഒരാൾ പോലും തനിക്കാകാവുന്നതിന്റെ അങ്ങേയറ്റം ഭാരമുള്ള ഒരു വസ്തു നീക്കിവയ്ക്കുന്നതിനോ എടുത്തുമാറ്റുന്നതിനോ മറ്റൊരാളോട് സഹായം ചോദിക്കാറുണ്ട്.   എനിക്ക് നിന്റെ സഹായമൊന്നും ആവശ്യമില്ല എന്റെ കാര്യം ഞാൻ നോക്കിക്കോളാം എന്നൊക്കെ ചിലർ പറയുന്നത് കേട്ടിട്ടില്ലേ? തന്റെ കഴിവിലും സമ്പത്തിലും ആരോഗ്യത്തിലും സ്വാധീനത്തിലും അയാൾ പരിധിയിലേറെ ആശ്രയിക്കുന്നതുകൊണ്ടും  മറ്റുള്ളവരെ തെറ്റിദ്ധരിക്കുന്നതുകൊണ്ടുമാണ് ഇപ്രകാരം പറയുന്നത്. എല്ലാം നമുക്കുണ്ടാകുമ്പോഴും ചില നിമിഷങ്ങളിൽ അവയെല്ലാം ഫലശൂന്യമായിതോന്നുമ്പോൾ മറ്റുള്ളവരുടെ സഹായം കൈപ്പറ്റാതെ ജീവിക്കാനാവാതെ വരുന്നു. സഹായം സ്വീകരിക്കുന്നത് തെറ്റല്ല എന്നു  മാത്രമല്ല...
spot_img

നീയില്ലാത്തൊരു ഓണം

ഓണം, വെറുമൊരു സദ്യയോ ഓണക്കോടിയുടെ തിളക്കമോ അല്ല. അത് സ്നേഹത്തിന്റെ കൂട്ടായ്മയാണ്. എവിടെ നിന്നൊക്കെയോ ആരൊക്കെയോ ഒരു വീട്ടുമുറ്റത്ത് ഒരുമിച്ചുചേരുന്നതിന്റെ സന്തോഷനിമിഷങ്ങളാണ്.  അതുകൊണ്ടുതന്നെ ഇന്നലെവരെ ഉണ്ടായിരുന്ന ഒരാൾ പെട്ടെന്നൊരു നിമിഷം ഇല്ലാതെയാകുമ്പോൾ  പടികടന്നുവരുന്ന...

ചിരി വെറും ചിരിയല്ല

ചിരിക്കാൻ കഴിയാത്ത ഒരു ദിവസം പാഴായിരിക്കും. മനുഷ്യന് മാത്രം ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളിലൊന്നാണ് ചിരി. പരസ്പരമുള്ള വ്യക്തിബന്ധങ്ങളിൽ  അത് ഒഴിവാക്കാനാവാത്തതുമാണ്. കൂടുതൽ സ്നേഹത്തിലേക്കും അടുപ്പത്തിലേക്കുമുള്ള വഴി തുറക്കലാണ് ഓരോ ചിരികളും. അപരിചിതരുടെ മുഖത്ത് വിരിയുന്ന...

പുരുഷന്മാരിലും ‘പ്രസവാനന്തര’വിഷാദം!

പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന വാക്ക് ഇന്ന് സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. പ്രസവാനന്തരം സ്ത്രീകളിൽ സംഭവിക്കുന്ന വിഷാദത്തെയാണ് പൊതുവെ ഇതുകൊണ്ട് വിശദമാക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് സമൂഹം ഇന്ന് കുറെക്കൂടി ഭേദപ്പെട്ട രീതിയിൽ ബോധവാന്മാരുമാണ്. അതുകൊണ്ടുതന്നെ സ്ത്രീകളോട് ബന്ധുക്കളും സമൂഹവും...

നീ വിലയുള്ളവനാണ്

വ്യക്തിപരമായി മെച്ചപ്പെടാനും വളരാനും ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും ഒരു കാര്യം നിങ്ങൾ പരിശോധിക്കേണ്ടതുണ്ട്. നിങ്ങൾ എന്തുമാത്രം മൂല്യങ്ങൾക്ക് വില കല്പിക്കുന്നുണ്ട്? ഒരു പക്ഷേ നിങ്ങൾ മറ്റുള്ളവരുടെ നോട്ടത്തിൽ ജീവിതത്തിൽ വലിയ...

എന്റെ സ്വാതന്ത്ര്യം അത് അപരന്റേതും

''സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവയെ സ്വതന്ത്രമായി വിടുക. തിരിച്ചുവന്നാൽ അത് നിങ്ങളുടേതാണ് അല്ലെങ്കിൽ അത് വേറെ ആരുടെയോ ആണ്''- മാധവിക്കുട്ടി സ്വാതന്ത്ര്യത്തെക്കുറിച്ച് ഒന്നും പറയാതെതന്നെ നമുക്കറിയാം. ഇത് മനുഷ്യമനസ്സിൽ അത്രമാത്രം പതിഞ്ഞുപോയ ഒരു സത്യമാണ്. എവിടെയെല്ലാം മനുഷ്യൻ...

വിലക്കുകളുടെ ലോകം

2022 സെപ്റ്റംബർ 16നാണ് മാഹ്‌സാ അമിനി എന്ന 22 വയസ്സുകാരി ഇറാനിൽ കൊല്ലപ്പെട്ടത്. ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ പോലീസ് ക്രൂരമായി ആക്രമിച്ച ആ പെൺകുട്ടി ഏതാനും ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ വച്ചു മരണപ്പെട്ടു....

വെല്ലുവിളികളേ സ്വാഗതം

മറ്റുള്ളവരെ വെല്ലുവിളിക്കാൻ എളുപ്പമാണ്.. 'നിന്നെ ഞാൻ കാണിച്ചുതരാമെടാ' ചില പോർവിളികൾ മുഴക്കുന്നത് അങ്ങനെയാണല്ലോ. തിരിച്ചടിയോ പ്രതികാരമോ ഒക്കെയായിരിക്കും  അവർ ഉദ്ദേശിക്കുന്നത്. എന്നാൽ മറ്റുള്ളവരോട് വെല്ലുവിളി ഉയർത്തുന്നതിന് പകരം അവരവരോട് തന്നെ വെല്ലുവിളിയുയർത്തിയാലോ.. നിനക്കൊരിക്കലും...

സ്ത്രീ സ്വതന്ത്രയാണ്

പിതാ രക്ഷതി കൗമാരേഭർത്താ രക്ഷതി യൗവനേപുത്രോ രക്ഷതി വാർദ്ധക്യേന: സ്ത്രീ സ്വാതന്ത്ര്യമർഹതി. എഴുതപ്പെട്ട കാലം മുതലേ വിമർശനങ്ങൾ ഏറെ ഏറ്റു വാങ്ങിയ ഈ ശാസന തന്നെയാണ്, ഇന്നും സ്ത്രീ സ്വതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നവരുടെ പെരുക്കപ്പട്ടിക എന്ന്...

സ്വാതന്ത്ര്യം = സ്വാതന്ത്ര്യം

'സ്വാതന്ത്ര്യംതന്നെയമൃതംസ്വാതന്ത്ര്യംതന്നെ ജീവിതംപാരതന്ത്ര്യം മാനികൾക്ക്മൃതിയേക്കാൾ ഭയാനകം' (കുമാരനാശാൻ) സ്വാതന്ത്ര്യം ആഗ്രഹിക്കാത്തവർ ആരാണ് ഉള്ളത്? മിണ്ടാപ്രാണികൾ മുതൽ മനുഷ്യൻ വരെ അതാഗ്രഹിക്കുന്നുണ്ട്. ഈയിടെ നല്ലൊരു വീഡിയോ കണ്ടു, വിൽക്കാൻ വച്ചിരിക്കുന്ന കുരുവികളെ വില കൊടുത്തു വാങ്ങി സ്വതന്ത്രമാക്കുന്ന...

ബന്ധങ്ങൾക്കിടയിലെ സ്വാതന്ത്യങ്ങൾ

ഒരു കാലത്ത് ആത്മസ്നേഹിതരായിരുന്നു അവർ. പരസ്പരം പങ്കുവയ്ക്കാത്ത ഹൃദയരഹസ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. കണ്ടുമുട്ടാത്ത ദിവസങ്ങളും കുറവ്. പക്ഷേ അതിനിടയിൽ എപ്പോഴോ അവർക്കിടയിൽ അസ്വസ്ഥതയുടെ പുകപടലങ്ങൾ ഉയർന്നു. പതുക്കെ പതുക്കെ അവർ തമ്മിൽ മാനസികമായി അകന്നു. തുടങ്ങിവച്ച പല...

വഴി…

എല്ലാവരും യാത്ര ചെയ്യുന്നവരാണ്. ഹ്രസ്വയാത്രകൾ മുതൽ ദീർഘദൂരയാത്രകൾ വരെ. ചില യാത്രകൾ വാഹനങ്ങളിൽ... മറ്റ് ചില യാത്രകൾ കാൽനടയായി... എങ്ങനെ യാത്ര ചെയ്താലും ആഗ്രഹം ഒന്നുമാത്രമായിരിക്കും. യാത്ര എളുപ്പമായിരിക്കണം. വഴി സുഗമമായിരിക്കണം. നല്ലതായിരിക്കണം....

നിലനില്പ്

തുടങ്ങിവയ്ക്കാൻ താരതമ്യേന എളുപ്പമാണ്. പക്ഷേ അത് നിലനിർത്തിക്കൊണ്ടുപോവുക എന്നതാണ് ദുഷ്‌ക്കരം. നിരവധി ലോൺ ഓഫറുകളുടെ ഇക്കാലത്ത്  അതിന്റെ സാധ്യതകൾ ഉപയോഗിച്ച് വീടുപണിയാനോ വാഹനം വാങ്ങാനോ ഇന്ന് എളുപ്പം സാധിക്കും. വീടും വാഹനവും ഇന്ന്...
error: Content is protected !!