ബാത്ത്റൂം ആകര്‍ഷകമാക്കാം

Date:

വീടിന്റെ ലിവിംഗ് റൂം പോലെ തന്നെ ആകര്‍ഷകമായിരിക്കണം ബാത്ത്റൂം എന്ന ചിന്താഗതിക്കാരാണ് പുതിയ തലമുറക്കാര്‍. ബാത്ത്റൂം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ പ്ലാനിലും, പണിയിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ:-

  • വീടിന്റെ പുറംഭിത്തിയോടു ചേര്‍ന്ന് ബാത്ത്റൂം പ്ലാന്‍ ചെയ്യുകയാണെങ്കില്‍ പ്ലംബിംഗ് എളുപ്പമാക്കാം.
  • ബാത്ത്റൂമിലേയ്ക്ക് കയറുമ്പോള്‍തന്നെ ക്ലോസറ്റ് കാണുന്നത് ഒഴിവാക്കുന്ന രീതിയില്‍ വേണം പണിയാന്‍.
  • ബാത്ത്റൂമില്‍ വെന്റിലേഷനും അത്യാവശ്യമാണ്. വലിയ ജനാലകള്‍ ബാത്ത്റൂമിന് നല്‍കാം.
  • ചെറിയ ബാത്ത്റൂമിനും ഡ്രൈ ഏരിയയും, വെറ്റ് ഏരിയയും വേര്‍തിരിച്ചു നല്‍കുന്നത് നല്ലതാണ്. ഗ്ലാസ് പാര്‍ട്ടീഷന്‍ നല്‍കാന്‍ കഴിയില്ലെങ്കില്‍ കര്‍ട്ടന്‍ ഉപയോഗിച്ചും ഇത് ചെയ്യാവുന്നതാണ്.
  • ബാത്ത്റൂമുകളില്‍ ജോയിനറുകള്‍ കുറച്ച് വലിയ ടൈലോ, പ്രകൃതിദത്തമായ കല്ലുകളോ ഉപയോഗിക്കാവുന്നതാണ്. ഇത് വൃത്തിയാക്കാന്‍ എളുപ്പമാകും. ചെറിയ ബാത്ത്റൂമുകള്‍ക്ക് വലുപ്പം തോന്നിക്കാന്‍ ജോയിനറുകള്‍ കുറയ്ക്കുന്നത് ഉപകരിക്കും.
  • ബാത്ത്റൂമിന് ക്ലാസ് ലുക്ക് നല്‍കാന്‍ സാനിട്ടറി ഉത്പന്നങ്ങള്‍ക്ക് വെള്ളയോ ഐവറിയോ നിറം നല്‍കാവുന്നതാണ്. ടൈല്‍ അതിനു യോജിക്കുന്ന നിറത്തിലുള്ളത് തെരഞ്ഞെടുക്കണം.
  • ജനറല്‍ ലൈറ്റിംഗിനോപ്പം ഒരു സ്പോട്ട് ലൈറ്റ് കണ്ണാടിക്ക് മുകളില്‍ നല്‍കാവുന്നതാണ്. കണ്ണാടിയില്‍ നോക്കുന്ന ആളുടെ മുഖത്തേയ്ക്ക് വെളിച്ചം വീഴുന്ന വിധത്തില്‍ വേണം സ്പോട്ട് ലൈറ്റ് ക്രമീകരിക്കാന്‍.
  • ബാത്ത്റൂമിന് ബ്ലൈന്‍ഡുകള്‍ നല്‍കുമ്പോള്‍ വെള്ളം നനഞ്ഞാലും കേടാകാത്ത വെര്‍ട്ടിക്കല്‍ ബ്ലൈന്‍ഡുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
  • വാഷ്ബേസിന് താഴെ കബോര്‍ഡ് വെച്ചാല്‍ അവിടെ ടവ്വലും, സോപ്പും വെയ്ക്കാം. ഓപണ്‍ കബോര്‍ഡുകളും ബാത്ത്റൂമില്‍ നല്‍കാവുന്നതാണ്. പക്ഷെ, സാധനങ്ങള്‍ ചിട്ടയോടെ വെച്ചില്ലെങ്കില്‍ ബാത്ത്റൂമിന്റെ ഭംഗി നഷ്ടമാകും. വലിയ ബാത്ത്റൂമുകള്‍ ആണെങ്കില്‍ അതിനോട് ചേര്‍ന്ന് ഡ്രസ്സിംഗ് ഏരിയയും നല്‍കാം.
  • ബാത്ത്റൂമില്‍ ചെറിയ ചെടികള്‍ വെയ്ക്കുന്നതും നല്ലതാണ്. ഇത് ബാത്ത്റൂമിന് കൂടുതല്‍ ഭംഗി നല്‍കും.

More like this
Related

വീടിനുള്ളിലെ താരം

വീടിനെക്കുറിച്ചുള്ള പണ്ടുകാലത്തെ സങ്കല്പങ്ങളൊക്കെ എന്നേ മാറിമറിഞ്ഞിരിക്കുന്നു. കെട്ടിലും മട്ടിലും മാത്രമായിരുന്നു നേരത്തെ...

ചൈനയിലെ പുതുവർഷം

ചൈനയിലെ പുതുവർഷം മറ്റ് രാജ്യങ്ങളിലെ പുതുവർഷം പോലെയല്ല. ചാന്ദ്ര കലണ്ടർ അനുസരിച്ചാണ്...

കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷൂറൻസ് പദ്ധതി

വർധിച്ചുവരുന്ന ചികിൽസാ ചെലവുകൾ ആരോഗ്യ ഇൻഷൂറൻസ് എന്ന ആശയത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്....

വൃദ്ധമാതാപിതാക്കളുടെ കണ്ണീരിന് മറുപടിയുണ്ട്

ഏതെങ്കിലും വൃദ്ധമാതാപിതാക്കന്മാരുടെ കണ്ണ് നിറയാത്ത, ചങ്ക് പിടയാത്ത ഏതെങ്കിലും ഒരു ദിവസമുണ്ടാവുമോ...

അധ്യാപനവൈകല്യം ഇന്നിന്റെ ഒരു സാമൂഹ്യപ്രശ്നമാകുമ്പോൾ

പഠന വൈകല്യമെന്ന പദപ്രയോഗത്തിൻമേൽ ഒട്ടേറെ ഗവേഷണങ്ങൾ നടന്ന ഒരു നാട്ടിലാണ് നാമിന്ന്...

വസ്ത്രങ്ങള്‍ പുതുമയോടെ സൂക്ഷിക്കാന്‍

വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഏറെ പണം ചിലവഴിക്കറുണ്ടെങ്കിലും അവ വേണ്ടവിധത്തില്‍ സൂക്ഷിക്കുന്ന കാര്യത്തില്‍...

സ്ത്രീകൾക്ക് പ്രവേശനമില്ല!

വടക്കുകിഴക്കൻ ഗ്രീസിലെ ചാസിഡൈസ് ഉപദ്വീപിന്റെ മുനമ്പിൽ സ്ഥിതിചെയ്യുന്ന  മതാധിഷ്ഠിതരാഷ്ട്രമായ മൗണ്ട് ആതോസിന്റെ...

മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍

ഹാന്‍ഡ്ഫ്രീ സെറ്റുകള്‍ റേഡിയേഷന്‍ പ്രശ്നമുണ്ടാക്കില്ലെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇത്തരം ഹാന്‍ഡ്ഫ്രീ...

ഡ്രൈവിംഗ് ലൈസന്‍സ് – അറിയേണ്ട കാര്യങ്ങള്‍

വാഹനങ്ങള്‍ ഓടിക്കുന്നതിനു നിര്‍ബന്ധമായും ഉണ്ടാകേണ്ട രേഖയാണല്ലോ ഡ്രൈവിംഗ് ലൈസന്‍സ്. ലൈസന്‍സ് ഇല്ലാതെ...

കെണിയാകരുതേ ലോൺ

ബാങ്ക്ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾവളരെ എളുപ്പത്തിൽ കടന്നുകൂടാവുന്നതും എന്നാൽ വിഷമിച്ചു...

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വീട്ടുമരുന്നുകള്‍

ചെരുപ്പക്കാരിലും, പ്രായമായവരിലും കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ് രക്തത്തിലെ കൊഴുപ്പിന്‍റെ അളവ് കൂടുന്നത്....

നല്ല ടൈം മാനേജ്‌മന്റ്‌ എങ്ങനെ?

പ്രവര്‍ത്തനത്തില്‍ മേന്മ കൈവരിക്കാന്‍ കൂടുതല്‍ നേരം ചെലവിടുന്നതല്ല കാര്യം. സമയം കുറച്ച്,...
error: Content is protected !!