ഉടലിന്റെ സൗന്ദര്യത്തിന് വേണ്ടി ഏതറ്റവും പോകുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍

Date:

ഉറച്ചതും സൗന്ദര്യമുള്ളതുമായ ശരീരം ഏതൊരു പുരുഷന്റെയും സ്വപ്‌നമാണ്. സൗന്ദര്യസങ്കല്പങ്ങളില്‍  ബോഡി ഫിറ്റ്‌നസിന്  മുമ്പ് എന്നത്തെക്കാളും ഇപ്പോള്‍ പ്രാധാന്യവുമുണ്ട്. ഏതൊരാളും നോക്കിനിന്നു പോകാവുന്ന വിധത്തിലുള്ള ബോഡി സ്വന്തമാക്കാന്‍ ഏതറ്റം വരെ പോകാനും നമ്മുടെ ചെറുപ്പക്കാര്‍ക്ക് മടിയില്ലാതായിരിക്കുന്നു.  ഉയര്‍ന്ന തോതില്‍ സ്റ്റിറോയ്ഡ് ഉപയോഗിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ നിരവധിയായ ദോഷവശങ്ങള്‍ ഇവ മൂലം ഉണ്ടാകുന്നുണ്ട് എന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ശക്തി ആര്‍ജിക്കാനും ശാരീരിക ക്ഷമതവര്‍ദ്ധിപ്പിക്കാനുമായി സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നത് പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് യൂറോപ്യന്‍ സൊസൈറ്റി ഓഫ് എന്‍ഡോക്രിനോളജിയുടെ വാര്‍ഷിക സമ്മേളനം വ്യക്തമാക്കിയത്. ബീജത്തിലുള്ള കുറവ്, ഉദ്ധാരണശേഷിക്കുറവ്, കഷണ്ടി, മാറിടം വലുതാകല്‍, ഹൃദ്രോഗസാധ്യത, സ്‌ട്രോക്ക്, കിഡ്‌നി രോഗങ്ങള്‍ തുടങ്ങിയവ അവയില്‍ ചിലതു മാത്രം 2014 ലെ കണക്ക് പ്രകാരം പറയുന്നത് പുരുഷ ജനസംഖ്യയില്‍ 6.4% സ്റ്റിറോയ്ഡ് ദുരുപയോഗം ചെയ്യുന്നു എന്നാണ്. ജിമ്മില്‍ സ്ഥിരമായി പോകുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ നടത്തിയ പഠനപ്രകാരം അതില്‍ 30.4% ആളുകള്‍  സ്റ്റിറോയ്ഡ് സ്ഥിരമായി ഉപയോഗിക്കുന്നവരായിരുന്നു. 22-35 നും ഇടയില്‍ പ്രായമുള്ളപ്പോഴാണ് 74.3% ആളുകള്‍ സ്റ്റിറോയ്ഡ് ഉപയോഗിച്ചുതുടങ്ങിയത്. 70.2% ആളുകള്‍ പാര്‍ശ്വഫലങ്ങള്‍ അറിഞ്ഞു തന്നെയാണ് സ്റ്റിറോയ്ഡ് ഉപയോഗിച്ചത്.  സ്റ്റിറോയ്ഡിന്റെ ക്രമരഹിതവും ആരോഗ്യപ്രദവുമല്ലാത്ത ഉപയോഗം ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുന്നത്.

അത് ആരോഗ്യത്തിനും ആയുസിനും അപകടം വരുത്തിവയ്ക്കുന്നു. അതുകൊണ്ട് ബോഡി ഫിറ്റ്‌നസിന് വേണ്ടി ഏതറ്റവും പോകാതെ ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നതിലേക്ക് നമ്മുടെ യുവജനങ്ങളുടെ ശ്രദ്ധ തിരിയട്ടെ.

More like this
Related

നിങ്ങൾ വിശ്വസ്തനായ പങ്കാളിയാണോ?

വിശ്വസ്തത ഒരു ഗുണമാണ്. ആജീവനാന്തമുള്ള ഒരു ഉടമ്പടിയാണ് . പ്രതിബദ്ധതയും സത്യസന്ധതയും...

സ്വന്തം ശരീരത്തെക്കുറിച്ച് മതിപ്പുണ്ടോ? ഇല്ലെങ്കിൽ സംഭവിക്കുന്നത്…

കണ്ണാടിയിൽ നോക്കിനില്ക്കുമ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?  നിറം, രൂപം,...

പുരുഷന്മാരിലും ‘പ്രസവാനന്തര’വിഷാദം!

പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന വാക്ക് ഇന്ന് സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. പ്രസവാനന്തരം സ്ത്രീകളിൽ സംഭവിക്കുന്ന...

എങ്ങനെയുളള പുരുഷന്മാരെയാണ് സ്ത്രീകൾക്ക് ഇഷ്ടം?

ഒരു പുരുഷനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്പം എന്താണ്? ധൈര്യശാലി? കരുത്തൻ? ബുദ്ധിമാൻ? സമ്പന്നൻ?...

പുരുഷൻ സ്നേഹിക്കുന്നുണ്ടോ, എങ്ങനെയറിയാം?

ഒരു പുരുഷൻ നിങ്ങളോട് ഭാവിയെക്കുറിച്ച് സംസാരിക്കാറുണ്ടോ? പ്രത്യേകിച്ച് അയാൾ അവിവാഹിതനും നിങ്ങൾ...

പുരുഷന്മാരിലെ കാൻസർ ലക്ഷണങ്ങൾ

'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട' എന്നല്ലേ ചൊല്ല്. ആരോഗ്യമുൾപ്പടെ പല കാര്യങ്ങളിലും ഇത് പ്രസക്തമാണ്....

പുരുഷൻ ഇരയാകുമ്പോൾ

ബലാത്സംഗത്തിന് ഇരകളാക്കപ്പെടുന്നത് സ്ത്രീകൾ മാത്രമാണോ? അങ്ങനെയൊരു ധാരണ പരക്കെയുണ്ടെങ്കിലും അങ്ങനെയല്ല എന്നതാണ്...

ടെസ്റ്റോസ്റ്റെറോൺ കുറയുമ്പോൾ

പുരുഷന്മാരിലെ പേശി വളർച്ചയെയും ലൈംഗികതയെയും നിയന്ത്രിക്കുന്ന ഒരു ഹോർമോൺ ആണ് ടെസ്റ്റോസ്റ്റെറോൺ....

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്

പുകവലി ഏതു പ്രായത്തിലും  ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ നാല്പതുകളിലെത്തിയിട്ടും ഈ ശീലത്തിൽ...

പ്രമേഹം: അപകടവും പരിഹാരങ്ങളും

രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം എന്ന് നമുക്കറിയാം. ഒരു...

ആൺ മനസ്സുകളിലെ അലിവുകൾ

ലോകം ഇങ്ങനെയൊക്കെപോകുമ്പോൾ ആണധികാരവും, അധീശത്വസ്വഭാവവും സ്ത്രീ പീഡനങ്ങളും ആൺ മേൽക്കോയ്മയുടെ ആയിരം...

പുരുഷന്മാരിലെ കാൻസർ ലക്ഷണങ്ങൾ

പല പുരുഷന്മാരും തങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നവരല്ല. എന്തെങ്കിലുമൊക്കെ ശാരീരികാസ്വസ്ഥതകൾ...
error: Content is protected !!