ഇറുകിയ വസ്ത്രങ്ങള്‍ പുരുഷന് ദോഷം ചെയ്യുമോ?

Date:

പുരുഷ വന്ധ്യത വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുരുഷന്റെ വസ്ത്രധാരണ രീതിയും കുറ്റമറ്റതാകേണ്ടത്. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്ന പുരുഷന്മാരില്‍ ബീജങ്ങളുടെ എണ്ണം കുറയുന്നതായിട്ടാണ് മെഡിക്കല്‍ സയന്‍സ് കണ്ടെത്തിയിരിക്കുന്നത്. വൃഷണത്തിന്റെ താപനില സാധാരണ ശരീര ഊഷ്മാവിലും രണ്ടു ഡിഗ്രി താഴെയാണ്. ഇറുക്കമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതുമൂലം വൃഷണങ്ങളിലെ താപനില വര്‍ദ്ധിച്ച് ബീജോല്പാദനം കുറയുന്നു. ഇതുകൊണ്ടാണ് പുരുഷന്മാര്‍ ഇറുകിയ വസ്ത്രം ധരിക്കരുതെന്ന് നിഷ്‌ക്കര്‍ഷിക്കുന്നത്. ഇറുകിയ വസ്ത്രം പോലെ തന്നെ പുരുഷന്മാര്‍ക്ക് ദോഷം ചെയ്യുന്നതാണ് പുകവലി, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ തുടങ്ങിയവ. അമിതവണ്ണവും കൊഴുപ്പ്അധികമുള്ള ഭക്ഷണവും  ബീജങ്ങളുടെ തന്മാത്രലെവലില്‍ തകരാറുകള്‍ക്ക് കാരണമാകും. പൂരിത കൊഴുപ്പടങ്ങിയ ആഹാരവും ബീജങ്ങളുടെ ഗുണനിലവാരം തകരാറിലാക്കും.

 വന്ധ്യതാപ്രശ്‌നങ്ങള്‍ നേരിടുന്ന പുരുഷന്മാര്‍ ടൂവീലര്‍, സൈക്കിള്‍ യാത്രകളിലും നിയന്ത്രണം വരുത്തേണ്ടതാണ്. സീറ്റിന്റെ സമ്മര്‍ദ്ദം ഉദ്ധാരണതകരാറുകള്‍ക്ക് കാരണമാകുന്നുണ്ട്. അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക, ടൂവീലര്‍ യാത്രകളില്‍ നിയന്ത്രണം വരുത്തുക, പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ധാരാളം കഴിക്കുക എന്നിവയെല്ലാമാണ് പുരുഷന്മാര്‍ ചെയ്യേണ്ടത്. അതുപോലെ പുകവലി, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ എന്നിവയില്‍ന ിന്ന് അകന്നുനില്ക്കുകയും ചെയ്യുക.

More like this
Related

നിങ്ങൾ വിശ്വസ്തനായ പങ്കാളിയാണോ?

വിശ്വസ്തത ഒരു ഗുണമാണ്. ആജീവനാന്തമുള്ള ഒരു ഉടമ്പടിയാണ് . പ്രതിബദ്ധതയും സത്യസന്ധതയും...

സ്വന്തം ശരീരത്തെക്കുറിച്ച് മതിപ്പുണ്ടോ? ഇല്ലെങ്കിൽ സംഭവിക്കുന്നത്…

കണ്ണാടിയിൽ നോക്കിനില്ക്കുമ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?  നിറം, രൂപം,...

പുരുഷന്മാരിലും ‘പ്രസവാനന്തര’വിഷാദം!

പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന വാക്ക് ഇന്ന് സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. പ്രസവാനന്തരം സ്ത്രീകളിൽ സംഭവിക്കുന്ന...

എങ്ങനെയുളള പുരുഷന്മാരെയാണ് സ്ത്രീകൾക്ക് ഇഷ്ടം?

ഒരു പുരുഷനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്പം എന്താണ്? ധൈര്യശാലി? കരുത്തൻ? ബുദ്ധിമാൻ? സമ്പന്നൻ?...

പുരുഷൻ സ്നേഹിക്കുന്നുണ്ടോ, എങ്ങനെയറിയാം?

ഒരു പുരുഷൻ നിങ്ങളോട് ഭാവിയെക്കുറിച്ച് സംസാരിക്കാറുണ്ടോ? പ്രത്യേകിച്ച് അയാൾ അവിവാഹിതനും നിങ്ങൾ...

പുരുഷന്മാരിലെ കാൻസർ ലക്ഷണങ്ങൾ

'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട' എന്നല്ലേ ചൊല്ല്. ആരോഗ്യമുൾപ്പടെ പല കാര്യങ്ങളിലും ഇത് പ്രസക്തമാണ്....

പുരുഷൻ ഇരയാകുമ്പോൾ

ബലാത്സംഗത്തിന് ഇരകളാക്കപ്പെടുന്നത് സ്ത്രീകൾ മാത്രമാണോ? അങ്ങനെയൊരു ധാരണ പരക്കെയുണ്ടെങ്കിലും അങ്ങനെയല്ല എന്നതാണ്...

ടെസ്റ്റോസ്റ്റെറോൺ കുറയുമ്പോൾ

പുരുഷന്മാരിലെ പേശി വളർച്ചയെയും ലൈംഗികതയെയും നിയന്ത്രിക്കുന്ന ഒരു ഹോർമോൺ ആണ് ടെസ്റ്റോസ്റ്റെറോൺ....

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്

പുകവലി ഏതു പ്രായത്തിലും  ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ നാല്പതുകളിലെത്തിയിട്ടും ഈ ശീലത്തിൽ...

പ്രമേഹം: അപകടവും പരിഹാരങ്ങളും

രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം എന്ന് നമുക്കറിയാം. ഒരു...

ആൺ മനസ്സുകളിലെ അലിവുകൾ

ലോകം ഇങ്ങനെയൊക്കെപോകുമ്പോൾ ആണധികാരവും, അധീശത്വസ്വഭാവവും സ്ത്രീ പീഡനങ്ങളും ആൺ മേൽക്കോയ്മയുടെ ആയിരം...

പുരുഷന്മാരിലെ കാൻസർ ലക്ഷണങ്ങൾ

പല പുരുഷന്മാരും തങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നവരല്ല. എന്തെങ്കിലുമൊക്കെ ശാരീരികാസ്വസ്ഥതകൾ...
error: Content is protected !!