പുരുഷൻ സ്നേഹിക്കുന്നുണ്ടോ, എങ്ങനെയറിയാം?

Date:


ഒരു പുരുഷൻ നിങ്ങളോട് ഭാവിയെക്കുറിച്ച് സംസാരിക്കാറുണ്ടോ? പ്രത്യേകിച്ച് അയാൾ അവിവാഹിതനും നിങ്ങൾ വിവാഹം കഴിക്കാത്ത ഒരാളുമാണെങ്കിൽ. നിങ്ങളോട് ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടോ? സങ്കല്പങ്ങൾ, പ്രതീക്ഷകൾ, ഭാവിപദ്ധതികൾ എന്നിവയെല്ലാം പങ്കുവച്ചിട്ടുണ്ടോ?
ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ ഇതിൽ നിന്ന് വ്യക്തമാകുന്നത് അയാൾ നിങ്ങളുമായി ഒരു ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്നാണ്. നിങ്ങളുമായി ഒരു ഭാവിജീവിതം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നതിന്റെ ഭാഗമായിട്ടാണ് അയാൾ തന്റെ ഭാവിയെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും സംസാരിക്കുന്നത്. പുരുഷൻ ഒരു സ്ത്രീയെ സ്നേഹിക്കുന്നു എന്നതിന്റെ പ്രകടമായ തെളിവാണ് ഇത്തരം സംഭാഷണം.  സ്ത്രീയോടുള്ള പുരുഷന്റെ സ്നേഹത്തിന് മറ്റ് ചില പ്രത്യേകതകൾ കൂടിയുണ്ട്. തന്റെ സുരക്ഷിത ലാവണം തന്റെ പ്രണയത്തിന് വേണ്ടി വിട്ടുപേക്ഷിക്കാൻ അവൻ തയ്യാറാകും. മുമ്പിലുള്ള തടസ്സങ്ങളെയോ വെല്ലുവിളികളെയോ അവൻ ഗൗനിക്കാറില്ല. 
പ്രണയത്തിലായിക്കഴിയുമ്പോൾ കൂടുതൽ പുരുഷന്മാരും ഉപയോഗിക്കുന്ന സംജ്ഞയാണ് നമ്മൾ. ഇനി തങ്ങൾ രണ്ടല്ലെന്ന ഒരു തോന്നൽ ഏതൊരു പുരുഷനും സ്നേഹത്തിലാകുമ്പോൾ ഉണ്ടാകാറുണ്ട്. തങ്ങൾ ഏകകമാണെന്ന വിശ്വാസമാണ് അവനുള്ളത്. കൂടുതലായ ചില സ്വാതന്ത്ര്യങ്ങൾ പോലും അതിന്റെ ഭാഗമാണ്. എന്നാൽ ആ സ്വാതന്ത്ര്യം എന്തുമാത്രം അനുവദിച്ചുകൊടുക്കണം എന്നത് പെൺകുട്ടിയുടെ തീരുമാനവും സ്വാതന്ത്ര്യവുമാണെന്നും മറന്നുപോകരുത്.

തന്റെ സുഹൃത്തുക്കളെയും കുടുംബത്തെയും പ്രിയപ്പെട്ടവരെയും കുറിച്ച് സംസാരിക്കാനായിരിക്കും പുരുഷൻ  ഈ സമയം കൂടുതൽ താല്പര്യപ്പെടുന്നത്. തന്റെ പ്രിയപ്പെട്ടവരെക്കുറിച്ചെല്ലാം വ്യക്തമായ ചിത്രം പ്രണയിനിക്ക് നല്കാൻ അവൻ ഉത്സാഹം കാണിക്കും. പ്രണയിനിയുടെ സന്തോഷമാണ് അവൻ മുഖ്യമായി കാണുന്നത്. ഏതു ത്യാഗം സഹിച്ചും പ്രണയിനിയെ സന്തോഷിപ്പിക്കാൻ അവൻ ശ്രമിക്കുന്നു.

More like this
Related

നിങ്ങൾ വിശ്വസ്തനായ പങ്കാളിയാണോ?

വിശ്വസ്തത ഒരു ഗുണമാണ്. ആജീവനാന്തമുള്ള ഒരു ഉടമ്പടിയാണ് . പ്രതിബദ്ധതയും സത്യസന്ധതയും...

സ്വന്തം ശരീരത്തെക്കുറിച്ച് മതിപ്പുണ്ടോ? ഇല്ലെങ്കിൽ സംഭവിക്കുന്നത്…

കണ്ണാടിയിൽ നോക്കിനില്ക്കുമ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?  നിറം, രൂപം,...

പുരുഷന്മാരിലും ‘പ്രസവാനന്തര’വിഷാദം!

പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന വാക്ക് ഇന്ന് സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. പ്രസവാനന്തരം സ്ത്രീകളിൽ സംഭവിക്കുന്ന...

എങ്ങനെയുളള പുരുഷന്മാരെയാണ് സ്ത്രീകൾക്ക് ഇഷ്ടം?

ഒരു പുരുഷനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്പം എന്താണ്? ധൈര്യശാലി? കരുത്തൻ? ബുദ്ധിമാൻ? സമ്പന്നൻ?...

പുരുഷന്മാരിലെ കാൻസർ ലക്ഷണങ്ങൾ

'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട' എന്നല്ലേ ചൊല്ല്. ആരോഗ്യമുൾപ്പടെ പല കാര്യങ്ങളിലും ഇത് പ്രസക്തമാണ്....

പുരുഷൻ ഇരയാകുമ്പോൾ

ബലാത്സംഗത്തിന് ഇരകളാക്കപ്പെടുന്നത് സ്ത്രീകൾ മാത്രമാണോ? അങ്ങനെയൊരു ധാരണ പരക്കെയുണ്ടെങ്കിലും അങ്ങനെയല്ല എന്നതാണ്...

ടെസ്റ്റോസ്റ്റെറോൺ കുറയുമ്പോൾ

പുരുഷന്മാരിലെ പേശി വളർച്ചയെയും ലൈംഗികതയെയും നിയന്ത്രിക്കുന്ന ഒരു ഹോർമോൺ ആണ് ടെസ്റ്റോസ്റ്റെറോൺ....

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്

പുകവലി ഏതു പ്രായത്തിലും  ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ നാല്പതുകളിലെത്തിയിട്ടും ഈ ശീലത്തിൽ...

പ്രമേഹം: അപകടവും പരിഹാരങ്ങളും

രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം എന്ന് നമുക്കറിയാം. ഒരു...

ആൺ മനസ്സുകളിലെ അലിവുകൾ

ലോകം ഇങ്ങനെയൊക്കെപോകുമ്പോൾ ആണധികാരവും, അധീശത്വസ്വഭാവവും സ്ത്രീ പീഡനങ്ങളും ആൺ മേൽക്കോയ്മയുടെ ആയിരം...

പുരുഷന്മാരിലെ കാൻസർ ലക്ഷണങ്ങൾ

പല പുരുഷന്മാരും തങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നവരല്ല. എന്തെങ്കിലുമൊക്കെ ശാരീരികാസ്വസ്ഥതകൾ...

ലൈംഗികതാല്പര്യം കുറയുന്നുണ്ടോ

പുരുഷന്മാരിൽ ലൈംഗിക പ്രശ്നങ്ങളും തകരാറുകളും സർവ്വസാധാരണമാണ്. ഏതു പ്രായത്തിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ...
error: Content is protected !!