Books

ഒറ്റചിറകിൻ തണലിൽ അഗ്‌നിച്ചിറകുള്ള മക്കൾ

വിധവകളുടെ ജീവിതങ്ങൾക്ക് പ്രചോദനവും ആശ്വാസവും നല്കുന്ന മനോഹരമായ നോവൽ. ഒരു വിധവയുടെ ജീവിതത്തിന്റെ സമസ്തമേഖലകളെയും യഥാതഥമായി ആവിഷ്‌ക്കരിച്ചിരിക്കുന്ന ഇതുപോലൊരു നോവൽ മലയാളത്തിൽ ആദ്യമാണ്. വിധവകൾ മാത്രമല്ല ഓരോ സ്ത്രീകളും വായിച്ചിരിക്കേണ്ടതാണ് ഈ കൃതി....

നന്മയുടെ വെളിച്ചം 

ജീവിതത്തിന് ഊടും പാവും നൽകുന്ന അനേകം ചെറിയ കാര്യങ്ങളുണ്ട്. മനുഷ്യജീവിതത്തിന് സന്തോഷവും സമാധാനവും നല്കുന്നത് ഈ ചെറിയ കാര്യങ്ങൾ കൂടിയാണ്. നമ്മെ സ്പർശിച്ചുകടന്നുപോകുന്ന എല്ലാ അനുഭവങ്ങളിൽ നിന്നും നമുക്ക് ചിലതൊക്കെ പഠിക്കാനുണ്ട്. ചെറുതിൽ...

മിസ്റ്റിക് യാത്രകൾ

ആത്മാവു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ഉള്ളില്ലാത്ത ആളുകളുടെ പൊള്ളയാത്ത ശബ്ദങ്ങളാണ് എങ്ങും മുഴങ്ങിക്കേൾക്കുന്നത്. ഇതിനിടയിൽ ചിലർ മിസ്റ്റിസിസത്തെക്കുറിച്ചും സൂഫിസത്തെക്കുറിച്ചും ആത്മീയായ മറ്റു ധാരകളെക്കുറിച്ചും എഴുതിക്കൊണ്ടിരിക്കുന്നു. ആത്മശൂന്യമായ കാലത്തിന് ആത്മാവ് നല്കാനുള്ള കർമ്മമായി ഇതു മനസ്സിലാക്കാം....

അച്ഛനോർമ്മകൾ

സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ തന്റെ കാൽപ്പാടുകൾ അവശേഷിപ്പിച്ച് കടന്നുപോയ മനുഷ്യസ്നേഹികളെ അവരുടെ മക്കൾ ഓർത്തെടുക്കുന്ന പുസ്തകം. കൈതപ്രം, ശ്യാം,  പി.യുതോമസ്, ഡോ.ജോർജ് ഓണക്കൂർ തുടങ്ങിയവർ തങ്ങളുടെ അച്ഛനോർമ്മകൾ ഇതിൽ പങ്കുവയ്ക്കുന്നു. എഡിറ്റർ: സ്റ്റീഫൻ ഓണിശ്ശേരിൽകോപ്പികൾക്ക്: പുസ്തക...

മർഡോമെട്രി

ഗണിതസമസ്യകളും പ്രണയവും ചതിയും പ്രമേയമായ നോവൽ.വായനക്കാരെ വിസ്മയിപ്പിച്ച് അക്കങ്ങളും അക്ഷരങ്ങളും പ്രതിക്കൂട്ടിൽ കയറുന്നു. തേയിലത്തോട്ടങ്ങളും മഞ്ഞിൽ തലപൂഴ്ത്തിയ മലനിരകളും പഴമപേറുന്ന ബംഗ്ലാവുകളും അരങ്ങൊരുക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ കവറിൽ തേടിയെത്തിയത് ഒരു ഗണിതസമസ്യ. അതിന്...

കാറ്റത്തൊരു കിളിക്കൂട്

നമ്മുക്കറിയാവുന്നവരും നമ്മൾതന്നെയുമാണോയെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ കൊണ്ട് ജീവിതം രചിച്ചിരിക്കുന്ന ഹൃദയസ്പർശിയായ നോവൽ വിനായക് നിർമ്മൽകോപ്പികൾക്ക്: ആത്മബുക്സ്,കോഴിക്കോട്, വില: 210

പ്രകാശിത വൈധവ്യം പ്രശോഭിത സമൂഹത്തിന്

വൈധവ്യത്തിന്റെ തിക്താനുഭവങ്ങളിലൂടെ കടന്നുപോയിട്ടും അതിനെയെല്ലാം ആത്മബലം കൊണ്ട് കീഴടക്കുകയും അതിജീവനത്തിന്റെ കരുത്തോടെ ഉയിർത്തെണീല്ക്കുക മാത്രമല്ല മറ്റുള്ളവരെ പ്രകാശിപ്പിക്കുകയും ചെയ്ത വിധവകളുടെ ജീവിതം പറയുന്ന പുസ്തകം. സ്വയം വിളക്ക് ഊതിയണച്ച് ഇരുളിൽ കഴിയാൻ ആഗ്രഹിക്കുകയും...

ബ്രിജീത്താ വില്ല

വിവിധ ദേശക്കാരും വ്യത്യസ്ത സ്വഭാവക്കാരുമായ ഒരു കൂട്ടം ചെറുപ്പക്കാർ. അവരുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാണ് ബ്രിജീത്താമ്മ എന്ന വൃദ്ധ.  അവർക്കിടയിൽ സംഭവിക്കുന്ന ഒരു ദുരന്തം  പല ജീവിതങ്ങളുടെയും മുഖംമൂടികൾ വലിച്ചുകീറുന്നു.  ദൃശ്യഭാഷയുടെ സൗന്ദര്യം കൊണ്ട്...

ബുദ്ധ സാക്ഷാത്കാരം

കാലം ഏറി വരും തോറും മനുഷ്യരുടെ ഇടയിൽ മതങ്ങളുടെ പിടിവാശി വല്ലാതെ കൂടി വരുമ്പോൾ ബുദ്ധന്റെ ചിന്തകളും കാഴ്ച്ചപ്പാടുകളും ഏറെ പ്രസക്തമാവുകയാണ്. ബുദ്ധന്റെയും ബുദ്ധമതത്തിന്റെയും ചരിത്രപരവും സാമൂഹികവുമായ പശ്ചാത്തലങ്ങളെ വിശകലനം ചെയ്യുന്നതിനൊടൊപ്പം അബദ്ധ...

മുഹമ്മദ് അലി, ഒരു മുഷ്ടിയുദ്ധക്കാരന്റെ ജീവിതം

കറുത്തവന്റെ ഇതിഹാസമാണ് മുഹമ്മദ് അലി. കാഷ്യസ് ക്ലേ, മുഹമ്മദ് അലിയായി മാറുകയായിരുന്നു. ആഫ്രിക്കയിൽ നിന്ന് അമേരിക്കയിലേക്ക് കൊണ്ടുവന്ന കറുത്ത അടിമകളുടെ ദുരിതപൂർണ്ണമായ ജീവിതകഥകൾ കേട്ട കാഷ്യസ് എന്ന മുഹമ്മദ് അലി തന്റെ ജീവിതം...

ഹുയാൻസാങ്ങിന്റെ കൂട്ടുകാരി

അക്ഷരങ്ങൾ നക്ഷത്രമാകുന്ന കവിതകൾ… സുനിൽ ജോസിന്റെ മൂന്നാമത് കവിതാസമാഹാരമായ ഹുയാൻസാങ്ങിന്റെ കൂട്ടുകാരി വായിച്ചുമടക്കിക്കഴിയുമ്പോൾ പറഞ്ഞുപോകാവുന്ന വിശേഷണമാണ് ഇത്. ഈ വരികൾ കടമെടുത്തതാകട്ടെ അദ്ദേഹത്തിന്റെ തന്നെ ലിപി എന്ന കവിതയിൽ നിന്നും. ...

ഭാഷയ്ക്കൊരു മിത്രം

ഡോ. എൻ ശ്രീവൃന്ദാനായർ ഭരണഭാഷയായി മലയാളത്തിന്റെ സാധ്യതകൾ വിപുലപ്പെടുത്തുകയും പ്രായോഗികമാക്കുകയും ചെയ്യുന്ന അവസരത്തിന് അനുയോജ്യമായ പുസ്തകം. കെ എ എസ് പരീക്ഷാ പാഠ്യപദ്ധതിയുടെ ഒരു വിഭാഗമായ ഭരണഭാഷാ പദപരിചയം മുഖ്യവിഷയമാക്കി അവതരിപ്പിക്കുന്ന പുസ്തകം. വില: 110വിതരണം:...
error: Content is protected !!