Literary World

മഴത്തുള്ളി പഠിപ്പിക്കുന്നത്

ഭൂമിയുടെ മാറിലേക്ക് പാഞ്ഞുവരുന്നഒരു മഴത്തുള്ളിയുടെ ജീവിതത്തെയൊന്നു വിലയിരുത്തിയിട്ടുണ്ടോ നമ്മളാരെങ്കിലും ? മേഘക്കൂട്ടിൽ നിന്നും സ്വതന്ത്രമായിതാഴേക്ക് പറക്കുമ്പോൾ തൊട്ട്,എന്തൊരു ആവേശമാണതിന്. അതിനെ കാത്തിരിക്കുന്ന ഓരോരോ ജീവിതങ്ങളേയും കൃത്യമായി അറിയുന്നുണ്ടത്. ദാഹിച്ചു വലഞ്ഞിരിക്കുന്നഒരു കിളിക്കുഞ്ഞിന്റെ തൊണ്ടയിലത്കുടിനീരാവുംചുട്ടുപൊള്ളിക്കിടക്കുന്നഒരു മണൽത്തരിയുടെ നെഞ്ചിൽ കുളിർജലംതളർന്നു കിടക്കുന്നഒരു കുഞ്ഞു ചെടിയുടെ വേരിൽ അമൃതകണമാവും...

വിശന്ന് വിശന്ന്…

രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ, മഹാദുരന്തകാലത്തെ  ഗ്രേയ്റ്റ് ഡിപ്രഷൻ - അഥവാ വലിയ സാമ്പത്തിക മാന്ദ്യകാലമെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. 1929-1939 എന്ന് ഏറെക്കുറെ രേഖപ്പെടുത്തപ്പെട്ട ആ...

ഏഞ്ചൽ

അപ്പായീടെ മാലാഖേ...ആവർത്തിയ്ക്കുന്നരാത്രികളിൽ...തുടർക്കഥയാകുന്ന സ്വപ്‌നങ്ങളിൽചിറക് കുടഞ്ഞുംകിന്നരിത്തൊപ്പിയിളക്കിയുംചിറകരികിലെ കുഞ്ഞുതൂവലനക്കിനീ പറന്നകലുന്നത്ഏതു മുഹൂർത്തങ്ങളിലേയ്ക്കാണ്...?പളളിനടയുടെ പതിനാലാം പടിയിൽകഴുന്നുമേന്തി മമ്മ കരഞ്ഞത്മാമോഗ്രാം റിസൽട്ട് കണ്ടിട്ടല്ല;മാലാഖയുടെ വരവ് പ്രതീക്ഷിച്ചാണ്.കൊഴുത്തുപോയ സങ്കടങ്ങളിൽ മുങ്ങിഅയഞ്ഞുപോയ കിനാവള്ളികളെകടുങ്കെട്ട് വീഴാതെ മമ്മ സൂക്ഷിക്കുന്നത്ഞങ്ങളുടെ മാലാഖയ്ക്ക് വേണ്ടിയല്ലേ ?പാൽമണത്തിന്റെ...

കാട്ടുതീയിലെ കനലുകൾ

ഏതെങ്കിലുംഒരു സ്വപ്നത്തിൽ വെച്ച്അതി ദീർഘമായൊരുചുംബനത്താൽഒരിക്കൽനാം കൊല്ലപ്പെടുംഅല്ലെങ്കിൽപ്രണയത്തിന്റെവിഷലഹരി കുടിച്ച്ഉന്മാദിയായൊരാൾഹൃദയത്തിൽ പേനമുക്കിഎഴുതിയമുടിയഴിച്ചിട്ടൊരു കവിതയുടെമുനമ്പിൽ വെച്ച്അവിടെ വെച്ച്ഓർമ്മകളുടെ അറ്റമില്ലാക്കയത്തിലേക്ക്നാം കാലിടറി വീഴുംഅതുമല്ലെങ്കിൽനിന്റെ കഴുത്തിലെനീല ഞരമ്പുകളുടെതടാകത്തിൽനീന്താൻ മറന്ന്ഒരാലിംഗനത്തിന്റെഉടലാഴങ്ങളിലേക്ക്കൈകാലുകളിട്ടടിച്ച്ഞാൻ വീണടിയുംഎന്റെ കണ്ണുകൾക്കിടയിലെവിജനതയുടെഅതിർത്തിയിൽ വെച്ച്വന്യമായൊരുനോട്ടത്തിന്റെ അമ്പേറ്റ്നീ പറക്കമുപേക്ഷിച്ചഒറ്റത്തൂവലായികാഴ്ചയിൽ വീണ് കത്തുംരണ്ടു വാക്കുകൾക്കിടയിലെമൗനത്തിന്റെനൂൽപ്പാലത്തിലൂടെസമാന്തര...

അടുക്കള ശീപോതി

പുലരിപ്പെണ്ണ് കതകേ തട്ട്യാവീട്ടിലെപെണ്ണ്ചട പടേ...യൊരുങ്ങും.അടുക്കള പോതിക്ക്വിളക്ക് വെച്ച്വീട്ടിലെ വയറോളെ പോറ്റാൻ മുക്കല്ലടുപ്പിൽഅന്നം വേവും.വെട്ടിത്തിളക്കണ വെള്ളത്തിൽഒരീസത്തെ മുഴ്വൻഉന്മേഷമൂറ്റിപ്പൊടിയിടും. ചായക്കോപ്പേൽആവിപാറിച്ച്തിണ്ണേലെ തേവന്ദക്ഷിണ വെക്കും.വെന്തും നീറീം പുകഞ്ഞുംമരിക്കാൻഅടുക്കളക്കൊട്ടേൽആരൊക്കെയോ കാണും.ചൂടു കല്ലിൽപൊള്ളി മൊരിഞ്ഞ്പരന്ന്കുറേയെണ്ണംപാത്രത്തിലടുങ്ങും.പൊള്ളിത്തടിച്ച്മേടേലെ മാമനെ പോലെചില ആളോള്നുറുങ്ങി തവിടുപൊടി -യാവാൻനിക്കും.ചില കൂട്ടര്അമ്മിക്കല്ലിൽചതഞ്ഞരയും...

നേരം

ഒന്നിനും നേരമില്ലെന്നു ചൊല്ലാനുംതെല്ലു നേരമില്ലാതെ പോവുന്ന കാലംനേരത്തിൻ പൊരുൾ തേടീടുവാൻനേരവും കാലവും ഇല്ലാതെപോയോർനേരു ചൊല്ലാൻ തുലോം നേരമില്ലെങ്കിലുംനെറികേടു വാഴ്ത്താൻ നേരമുണ്ടാക്കിടുന്നുബന്ധുത്വം കാക്കാൻ പരസ്പരപൂരകവാത്സല്യകൂടൊരുക്കി കുശലമേകാനുംകനിവുതേടുവോരുടെ കണ്ണീരൊപ്പികരുണയുടെ കാവ്യമോതാനും നേരമില്ലേലുംചാറ്റിംങിൽ തുടങ്ങി ചീറ്റിങ്ങിൽ കുടുങ്ങാൻനേരം...

തെക്കോട്ടോഴുകൂ നീ ഗംഗേ!

ഭാഗീരഥീ നീയിനിദക്ഷിണദിക്കിലേക്ക് തിരിയുകഅറബിക്കടലിലെയശാന്തിയുടെതുരുത്തു നോക്കിയലയുകകാത്തിരിപ്പുണ്ടവിടെ ഭഗ്‌നജന്മങ്ങൾമുക്തിനേടുവാൻ! ഹിമവാഹിനീ നീയിനികിഴക്കുനോക്കിയുണരേണ്ടനിന്നിൽ തർപ്പണംചെയ്യാനുദിക്കില്ല സൂര്യൻപത്മയായ് നീയൊഴുകേണ്ടിനികാത്തിരിക്കില്ലബംഗാൾതീരവും ആര്യാവർത്തവുംപൂർവദിക്കിൽ നിനക്കായിനി ഗംഗേ... തിരയുന്നതെന്തേ ജഡങ്ങളേയോമുക്തി യാചിക്കുവാനിനിപിതൃക്കളില്ല മഗധയിൽനിന്റെ വിശപ്പൊടുങ്ങുവാൻപാപനാശിനീതെക്കോട്ടൊഴുകുക നീ!മുല വറ്റിയുണങ്ങിയപേരാറും പെരിയാറുംകാത്തിരിക്കുന്നു നിന്നെ!പാഴായ ജന്മങ്ങളടിഞ്ഞു കൂടിയപവിഴങ്ങളേറെയുണ്ടീദ്രാവിഡവർത്തത്തിലേതുരുത്തുകളിൽനിസ്സഹായമൊരുമൈതൃകവുമതിൻതുടകൾകീറിപ്പിറന്നചാപ്പിള്ളകളുമവർ വളർത്തിയസംസ്‌കാരങ്ങളുമിനികാത്തിരിക്കുന്നതു നിന്നിൽവിലയിക്കുവാൻ...

തോണി

തോണിപുഴയിൽവെള്ളത്തിന്റെഒഴുക്കില്ലായ്മയിൽപ്പെട്ടുവെറുതെ നട്ടംതിരിഞ്ഞു ഒരു തോണികരയിൽജീവിതത്തിന്റെഒഴുക്കിൽ നിലതെറ്റി വെറുതെ നട്ടംതിരിഞ്ഞുഇരിക്കുമെന്നെപ്പോലെഅതെന്റെ  തോണിയല്ലഞാനാണ് ആ തോണി സുനിൽ ജോസ്

ജീവിതം ആസ്വദിക്കാം നോക്കിക്കേ…….

 ശ്രദ്ധാലുവായ ഒരു ഓട്ടക്കാരനെപോലെ നമ്മൾ ചരിത്രം സൃഷ്ടിക്കാനുള്ള പരക്കംപാച്ചിലിലാണ്. എത്രയൊക്കെ നേടിയെടുത്താലും സ്ഥിരതയില്ലത്ത നമ്മുടെ മനസ് വീണ്ടും ആർത്തിയോടെ മറ്റൊന്നിലേക്ക് ദൃഷ്ടി പതിപ്പിച്ചു കൊണ്ടെയിരിക്കും. കുറച്ചുമാത്രം സംസാരിച്ച്..., അതികം ആകുലപ്പെട്ട് , പ്രായമാകുന്നതിനു...

ചിറ്റാട

മക്കളില്ലെന്ന കുറ്റപത്രംകേട്ട്ഇന്നലെയും അഭിനയിച്ച് ചിരിച്ചു..അവളുടെ കണ്ണുനിറയുന്നതിന് പകരംഗർഭപാത്രം നിറഞ്ഞിരുന്നെങ്കിൽ..?'സ്തന്യ'മെന്ന സാഹിത്യം വായിച്ച്കുഞ്ഞിച്ചുണ്ട് ചേരാത്ത മുലകൾ കാണുമ്പോൾപാൽഞരമ്പുകളിലെ വേനലിനെമനസ്സിൽ തെറി പറഞ്ഞു..എന്നാണ് കുഞ്ഞുടുപ്പുകൾമഴയ്ക്കുമുമ്പേ കുടഞ്ഞെടുക്കുന്നത്?വേതിട്ടു കുളിച്ചവളുടെപതിഞ്ഞ സ്വരം കൊണ്ട്നീലാംബരി കേൾക്കുന്നത്?മച്ചനെന്ന പരിഹാസ വിളികളിൽപൊട്ടിയ കളിപ്പാട്ടം...

ബുദ്ധഗുഹ

ബുദ്ധൻ ഈറൻ നിലാവായി നിൽക്കുകിൽ,എന്നുള്ളിൽ ബുദ്ധപൂർണ്ണിമയാണെന്നുംഅഷ്ടമാർഗ്ഗങ്ങൾ കായ്കളായ് തിങ്ങിടുംബോധിമാമരമുണ്ടുള്ളിൽ സത്യമായ്.നിൻമഹാപരിത്യാഗമെന്നോർമ്മയിൽനീലയാകാശംപോലെ കിടക്കുമ്പോൾ,ആ വഴി പിച്ചവെക്കുവാൻ വയ്യാത്തപിഞ്ചുകുഞ്ഞാണു ഞാനെന്നുമോർക്കുക. എങ്കിലും ബുദ്ധാ! ശലഭമായ് മാറി നീഎന്റെ ചുറ്റും പറന്നുകളിക്കുമോ?മേഘനീലപ്പൂവായ് വിടരുമോഎന്റെ കണ്ണിൽ തുടുത്തു നീ നിൽക്കുമോ?സ്‌നേഹവെള്ളരിപ്രാവായ്...

ടോപ് അപ്

കടയിൽ പോകാൻ അമ്മ തന്ന നൂറുരൂപ കൊണ്ട്മൊബൈൽ ടോപ് അപ് ചെയ്തുഅല്ല, ചെയ്തുപോയി.കാശില്ലാരുന്നെടേ എന്നക്ഷമാപണത്തോടെ തുടങ്ങിലാലേട്ടന്റെ പുതിയ സിനിമയുടെവിശദമായ ഒരു റിവ്യൂ അനിലിന്സെക്കന്റ് ഇയർ കെമിസ്ട്രിയിലെമായയുടെ പുതിയ നമ്പരിൽപ്രണയത്തിൽ പൊതിഞ്ഞരണ്ട് എസ്.എം.എസ്ഒടുവിൽ ബാലൻസ്...
error: Content is protected !!