മതം എന്നും തര്‍ക്കവിഷയമായിരുന്നു. മതം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ അഭിപ്രായം എന്നാകുമ്പോള്‍ അത് സ്വഭാവികവുമാണല്ലോ? ഏതൊരു വിഷയത്തെക്കുറിച്ചും എനിക്കുള്ള അഭിപ്രായമായിരിക്കണമെന്നില്ല നിങ്ങള്‍ക്കുണ്ടായിരിക്കുന്നത്. നിങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായിരിക്കും നിങ്ങളുടെ പ്രിയപ്പെട്ടവരുടേത്. പക്ഷേ അതിന്റെ...
കുട്ടികളെ നാം വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് നാം അവരുടെ ആത്മാഭിമാനത്തെ പലപ്പോഴും മുറിപ്പെടുത്തുന്നത്. വീട് എന്ന കുട്ടികളുടെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളില്‍ പോലും എത്രയധികമായിട്ടാണ് അവര്‍ക്ക് മുറിവേല്ക്കുന്നത്.! നാളെ അവര്‍ ഈ...
കോവിഡ് കാലം സാധാരണക്കാർക്കു പോലും സുപരിചിതമാക്കിയ ഒരു വാക്കാണ് ലോക്ക് ഡൗൺ. എന്നാൽ ആ വാക്കിന് വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുക എന്നതിനപ്പുറം എത്രയോ അർത്ഥതലങ്ങളുണ്ട് എന്ന് ഓർമ്മപ്പെടുത്തിയത് ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഒരു വാക്കാണ്....
പത്തുവർഷം മുമ്പാണ് ഇൗ ഗ്രാമത്തിന് മീതെ അശാന്തിയുടെ പുകപടലങ്ങൾ ആദ്യമായി ഉയർന്നത്. കാരണം അന്നാണ് ഇവിടെ ക്വാറിയുടെ പ്രവർത്തനം ആരംഭിച്ചത്. അതിനെതിരെ അവിടവിടെയായി ചെറിയ ചെറിയ ആശങ്കകളും പിറുപിറുക്കലുകളും ഉയർന്നെങ്കിലും...
നമ്മുടെ കുഞ്ഞുങ്ങളെ ഇനിയെന്തു ചെയ്യും? കേരളത്തിലെ ഓരോ മാതാപിതാക്കളുടെയും ഉള്ളിലെ ഉത്കണ്ഠയും സങ്കടവും നെടുവീര്‍പ്പുമാണ് അത്. സ്വന്തം വീടകങ്ങളില്‍ നിന്നുപോലും കുട്ടികളെ കാണാതാകുകയും എന്നേയ്ക്കുമായി നഷ്ടടപ്പെടുകയും ചെയ്യുമ്പോഴാണ് മാതാപിതാക്കളുടെ ഈ ആധി പെരുകുന്നത്....
'ഒപ്പം'... എന്തു മനോഹരമായ വാക്കാണ് അത്. എപ്പോഴും ആരോ കൂടെയുണ്ട് എന്ന വാഗ്ദാനമാണ് അത്. ആർത്തലച്ചുപെയ്യുന്ന പെരുമഴയത്തും കത്തിയെരിയുന്ന പൊരിവെയിലത്തും ഒപ്പം ഒരാൾ. ജീവിതത്തിലെ സന്തോഷങ്ങളുടെ കൊടുമുടിയിലും സങ്കടങ്ങളുടെ താഴ് വരയിലും...
ലോകത്തിന് സമാധാനം എത്രത്തോളം ആവശ്യമുണ്ട് എന്ന് കാണിച്ചുകൊടുക്കുക മാത്രമല്ലഅത് സ്വന്തം ജീവിതത്തില്‍ നടപ്പിലാക്കുകയും ചെയ്ത ഒരാളുടെ ജന്മദിനമാണ് ഇന്ന്. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന നമ്മുടെ പ്രിയപ്പെട്ട ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മദിനം.
നൂറ്റിയമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്...
ഒരു നേരത്തെ ഭക്ഷണത്തിന് രുചി കുറഞ്ഞുപോയാല്‍ കലഹിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്യുന്ന മക്കളും മാതാപിതാക്കളും ഉള്ള കാലത്താണ് നമ്മുടെയൊക്കെ ആഡംബര ജീവിതങ്ങളെ ചോദ്യം ചെയ്യുന്ന വിധത്തില്‍ഭരണസിരാകേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസം ആ വാര്‍ത്ത വന്നത്....
അരങ്ങത്ത് ബന്ധുക്കൾ അവർഅണിയറയിൽ ശത്രുക്കൾ...പുറമെ പുഞ്ചിരിയുടെ പൂമാലകൾ എരിയുന്നുഅകലേ കുടിപ്പകയുടെ തീജ്വാലകൾ എരിയുന്നു
ശ്രീകുമാരൻതമ്പി എഴുതിയ ഇൗ ഗാനത്തിലെ വരികൾ വീണ്ടും പാടിപ്പോകുന്നതിന് കാരണം ഒന്നേയുള്ളൂ. കൂടത്തായിയിലെ ജോളിയും ജോളി നടത്തിയ ക്രൂരമായ കൊലപാതകങ്ങളും....
വീട്ടില്‍ കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തിയിട്ടുള്ളവര്‍ക്കറിയാം തള്ളക്കോഴിയും കുഞ്ഞുങ്ങളും തീറ്റ തേടി പറമ്പില്‍ ചികഞ്ഞ് നടക്കുമ്പോള്‍ ഒരു കാക്കയുടെയോ കഴുകന്റെയോ ചിറകിന്റെ നിഴല്‍ കാണുന്ന മാത്രയില്‍ തള്ളക്കോഴിയുടെ മുന്നറിയിപ്പ്. കോഴിക്കുഞ്ഞുങ്ങള്‍ അതു കേള്‍ക്കുന്ന മാത്രയില്‍ ഒന്നുകില്‍...
കടുത്ത ചൂടില്‍ വെന്തുരുകുകയാണ് കേരളം. പുറത്തേക്കിറങ്ങാന്‍ പോലും കഴിയാത്തത്ര ചൂട്. അതിന് പുറമെ ശുദ്ധജലത്തിന്റെ അഭാവവും. പലസ്ഥലങ്ങളും കുടിവെള്ള ക്ഷാമത്തിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു.
മുന്‍വര്‍ഷങ്ങളില്‍ വരള്‍ച്ച അനുഭവപ്പെടാത്ത മേഖലകള്‍ പോലും വരണ്ടുണങ്ങി. കിണറുകള്‍ വറ്റിവരണ്ടു. ഒരുകാലത്ത്...
എല്ലാ ബന്ധങ്ങള്‍ക്കും ചില അതിരുകള്‍വേണം, അതിര്‍ത്തികളും. ലംഘിക്കാനല്ല ലംഘിക്കപ്പെടാതിരിക്കാന്‍. നീ ഇത്രയുംവരെയെന്നും ഞാന്‍ ഇത്രയും വരെയെന്നുമുള്ള ഉഭയസമ്മതപ്രകാരമായിരിക്കണം ഓരോ ബന്ധങ്ങളും നിര്‍വചിക്കപ്പെടേണ്ടത്. പ്രത്യേകിച്ച് വിവാഹിതരായ സ്ത്രീപുരുഷന്മാര്‍ തങ്ങളുടെ ദാമ്പത്യബന്ധത്തിന് വെളിയില്‍ സ്ഥാപിച്ചെടുക്കുന്ന ബന്ധങ്ങള്‍ക്ക്....