പ്രാർത്ഥന കൊണ്ട് എന്താണ് പ്രയോജനം?

Date:

പ്രാർത്ഥനയോ? കേൾക്കുന്ന മാത്രയിൽ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ചിത്രമെന്താണ്?  ജോലി ക്കുവേണ്ടിയുള്ള പ്രാർത്ഥന, വിവാഹത്തിന് വേണ്ടിയുള്ള പ്രാർത്ഥന, വീടു പണിക്കുവേണ്ടിയുളള പ്രാർത്ഥന.  ജീവിതത്തിൽ മാനുഷികമായി സംഭവ്യമല്ലെന്ന് കരുതുന്നവയ്ക്ക് വേണ്ടിയുള്ള ഒരു ഏർപ്പാടായിട്ടാണ് പ്രാർത്ഥന പൊതുവെ വിലയിരുത്തപ്പെടുന്നത്.  പ്രാർത്ഥനയിലൂടെ അത്ഭുതങ്ങൾ സംഭവിക്കുന്നുണ്ടോ അസാധ്യമായവ നിറവേറപ്പെടുന്നുണ്ടോ പ്രാർത്ഥനയ്ക്ക് ഫലസിദ്ധിയുണ്ടോ തുടങ്ങിയ കാര്യങ്ങളെയെല്ലാം അതിന്റേതായ വഴിക്ക് വിട്ടിട്ട് പ്രാർത്ഥിക്കുന്ന ഒരു വ്യക്തി നേടിയെടുക്കുന്ന അല്ലെങ്കിൽ പ്രാർത്ഥന ഒരു വ്യക്തിയിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാം.  പ്രാർത്ഥന ഒരു മതാചാരം മാത്രമല്ല, അത്  വ്യക്തിയിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തുക കൂടി ചെയ്യുന്നുണ്ട്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ് ഇക്കാര്യം. ഏതു മതം എന്നതോ ഏതു ദൈവത്തോടാണ് പ്രാർത്ഥിക്കുന്നത് എന്നോ ഇവിടെ അപ്രധാനമാണ്; പ്രാർത്ഥനാരീതികളും .

ആത്മനിയന്ത്രണം

പ്രാർത്ഥനയിലൂടെ ഒരു വ്യക്തി നേടിയെടുക്കുന്ന വലിയൊരു മേന്മയാണ് ആത്മനിയന്ത്രണം. പ്രാർത്ഥിക്കാത്ത വ്യക്തിയെക്കാൾ  പ്രാർത്ഥിക്കുന്ന വ്യക്തിക്ക് തന്റെ വികാരങ്ങളുടെയും പ്രവൃത്തികളുടെയും മേൽ നിയന്ത്രണമുണ്ട്.

ആകർഷണീയമായ വ്യക്തിത്വം

പ്രാർത്ഥിക്കുന്നവരിൽ ഭൂരിപക്ഷത്തിനും ആകർഷണീയമായ വ്യക്തിത്വമുണ്ട്. ആളുകളെ തന്നിലേക്ക് ആകർഷിക്കാനും അവരോട് അടുക്കാനും മറ്റുള്ളവർക്ക് സ്വഭാവികമായും ഒരു പ്രേരണയുണ്ടാവും

 നെഗറ്റീവ് ചിന്തകളിൽ നിന്ന് മുക്തർ

പ്രാർത്ഥിക്കുന്നവർ നെഗറ്റീവ് വികാരങ്ങളിൽ നിന്ന് മുക്തരായിരിക്കും. ദ്വേഷം, പക,വെറുപ്പ്, അലസത, അസൂയ തുടങ്ങിയ വികാരങ്ങൾ അവരെ അത്യധികമായി കീഴ്പ്പെടുത്തിയിട്ടുണ്ടാവില്ല.

ആരോഗ്യപരമായ കരുതൽ

 നിരവധിയായ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് വിമുക്തരായിരിക്കും ഇക്കൂട്ടർ. പ്രത്യേകിച്ച് ടെൻഷൻ, സ്‌ട്രെസ്  തുടങ്ങിയവയിൽ നിന്ന്.
ചുരുക്കത്തിൽ മാനസികവും ശാരീരികവുമായ ക്ഷേമത്തിന് ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ് പ്രാർത്ഥന.

More like this
Related

പ്രതീക്ഷയുടെ ഉയിർപ്പ്

എല്ലായിടത്തും പ്രതീക്ഷയ്ക്ക് പരിക്ക് പറ്റിയ കാലമാണ് ഇത്. കോവിഡൊക്കെയായിബന്ധപ്പെട്ട് പറയുന്ന പഠനങ്ങളിൽ...

ദൗർബല്യങ്ങളുടെ കഥ പറയുന്ന ക്രിസ്മസ് രാവ്

ചിലപ്പോൾ നാം ദൈവത്തോട് പറഞ്ഞു പോകാറുണ്ട്. നീ വിചാരിച്ചാൽ ഏതു കാര്യവും...

ഏതറ്റത്തുനിന്നും മടക്കിയെടുക്കാവുന്ന കിടക്കവിരിയാണോ ജീവിതം?

ഒന്ന് ഇടയ്ക്ക് ബസിന്റെ അരികു സീറ്റിൽ ഇരുന്ന് വെറും വെറുതെ പുറം കാഴ്ചകളിലേക്ക്...

സുഖത്തിന്റെ പ്രലോഭനങ്ങൾക്ക് മരണത്തിന്റെ മൗനത്തേക്കാൾ തീവ്രതയുണ്ടോ?

ഇടക്കൊക്കെ മരണത്തേക്കുറിച്ച് അതി തീവ്രമായി  ആലോചന ചെയ്യാറുണ്ട്. മരണമാണല്ലോ എല്ലാ തത്വചിന്തകളുടെയും...

ചിരിക്കാൻ പിശുക്ക് വേണ്ടേ വേണ്ട!

ചിരി. മനുഷ്യന് മാത്രം സാധിക്കുന്ന വലിയൊരു സിദ്ധിയാണ് അത്. മനുഷ്യരെയും മൃഗങ്ങളെയും...

ഭയത്തെ ഭയക്കേണ്ട…!

ഭയം ഒരു പുതപ്പുപോലെ നമ്മുടെ ജീവിതങ്ങളുടെ മേൽ വീണുകഴിഞ്ഞിരിക്കുന്നു.  ഇതെഴുതുമ്പോൾ കേട്ടുകൊണ്ടിരിക്കുന്ന...

അനുഗ്രഹങ്ങൾ എന്ന സമ്പാദ്യം

ഈ ലോകത്തിൽ ഒരാൾക്ക് നേടാൻ കഴിയുന്നതിലും ഏറ്റവും വലിയ സമ്പാദ്യം അനുഗ്രഹങ്ങളാണ്...

സ്വർഗ്ഗം തുറക്കുന്ന സമയം

പള്ളിയിലെ പ്രതിനിധിയോഗത്തിൽ പങ്കെടുക്കാൻ ഒരു ചെറുപ്പക്കാരൻ നേരം വൈകിയാണ് എത്തിയത്. കാരണം...

കോറോണക്കാലത്തെ ആത്മീയത

ജർമ്മൻ സാഹിത്യക്കാരൻ ഹെർമൻ ഹേസ്സേ യുടെ 'സിദ്ധാർത്ഥ' എന്ന ഒരു നോവലുണ്ട്....

തുടക്കവും ഒടുക്കവും

തുടക്കത്തിൽ വൈവിധ്യങ്ങൾ ഏറെ കാണാമെങ്കിലും, ഒടുക്കം ഏതാണ്ടൊക്കെ ഒരു പോലെയാണ്. തുടക്കത്തിൽ...

ദൈവത്തിന്റെ സ്വന്തം…

എനിക്കൊരു പരിചയക്കാരനുണ്ട് ഒാട്ടോ റിക്ഷാ ഡൈ്രവറാണ്. സുനിൽ എന്നാണ് പേര്.  അവൻ...

വിശ്വാസി ആയാല്‍ ഇതൊക്കെയാണ് ഗുണങ്ങള്‍

വിഷാദവും ആത്മഹത്യയും. അമേരിക്കയിലെ യുവജനങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ പ്രശ്‌നമായി കണക്കാക്കപ്പെടുന്നത് ഇവ...
error: Content is protected !!