പരസ്പരാകർഷണത്തിന്റെ കാന്തവലയത്തിൽ കുടുങ്ങുന്നവരാണ് സ്ത്രീപുരുഷന്മാർ. സ്ത്രീപുരുഷന്മാർ തമ്മിലുള്ള താളലയങ്ങളാണ് പ്രകൃതിയുടെ തന്നെ അടിസ്ഥാനം. സ്ത്രീ മാത്രമായോ പുരുഷൻ മാത്രമായോ ഈ ലോകത്തിന് നിലനില്പില്ല. പ്രപഞ്ചത്തിന് ഇത്രമാത്രം സൗന്ദര്യം ഉണ്ടാകുമായിരുന്നുമില്ല. പരസ്പരം ആകർഷിതരാകുക എന്നതാണ് സ്ത്രീപുരുഷന്മാരുടെ വിധി. എന്നാൽ എല്ലാ പുരുഷന്മാരിലും സ്ത്രീകൾ ആകൃഷ്ടരാകുന്നുണ്ടോ ഇല്ല. ഒരു സ്ത്രീ പുരുഷനിലേക്ക് ആകർഷിക്കപ്പെടുന്നതിന് ചില പ്രത്യേക ഘടകങ്ങൾ ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. എന്തൊക്കെയാണ് ഈ ഘടകങ്ങൾ?
തന്നെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പുരുഷനിലേക്ക് സ്ത്രീകൾക്ക് പൊതുവെ ആകർഷണം തോന്നും. അവളുടെ വാക്കുകളെയും അഭിപ്രായത്തെയും മാനിക്കുന്നവൻ, അവളുടെ അധ്വാനത്തെ മാനിക്കുന്നവൻ, അവളുടെ ചിന്തകളെയും വികാരങ്ങളെയും ഗൗനിക്കുന്നവൻ. അത്തരം പുരുഷന്മാർക്ക് സ്ത്രീകളെ ആകർഷിക്കാനുള്ള ഒരു പ്രത്യേകകഴിവുണ്ട്. സ്ത്രീകൾക്ക് ഇടം നല്കുന്ന പുരുഷന്മാരാകുക. അവരെ കേൾക്കുന്നവരാകുക.
നല്ലതുപോലെ ആശയവിനിമയം നടത്താൻ കഴിവുളളവർ, രസകരമായി സംസാരിക്കുന്നവർ അത്തരം പുരുഷന്മാർക്കും സ്ത്രീകളെ ആകർഷിക്കാനുള്ള കഴിവുണ്ട്. ചിരിപ്പിക്കാൻ കഴിവുള്ള പുരുഷന്മാരെ സ്ത്രീകൾ ഏറെ ഇഷ്ടപ്പെടുന്നു.
പുരുഷന്മാരുടെ പേഴ്സണാലിറ്റിയും വേഷവും ശുചിത്വവും സ്ത്രീകളെ ആകർഷിക്കാറുണ്ട്. പാചകം അറിയാവുന്നത് പല പുരുഷന്മാർക്കും അധികബോണസാണ്. അത്തരം പുരുഷന്മാരോടും സ്ത്രീകൾക്ക് അടുപ്പം തോന്നാറുണ്ട്. ഇനി കുടുംബജീവിതത്തിലേക്ക് കടന്നാലോ, ഭാര്യയെ ഇടയ്ക്കിടെ ആലിംഗനം ചെയ്യുന്ന, എപ്പോഴും അവളുടെ ശിരസ് ചേർക്കാനായി തന്റെ തോൾ ചായ്ച്ചുകൊടുക്കുന്ന പുരുഷനാകുക.
