Books

പ്രകാശിത വൈധവ്യം പ്രശോഭിത സമൂഹത്തിന്

വൈധവ്യത്തിന്റെ തിക്താനുഭവങ്ങളിലൂടെ കടന്നുപോയിട്ടും അതിനെയെല്ലാം ആത്മബലം കൊണ്ട് കീഴടക്കുകയും അതിജീവനത്തിന്റെ കരുത്തോടെ ഉയിർത്തെണീല്ക്കുക മാത്രമല്ല മറ്റുള്ളവരെ പ്രകാശിപ്പിക്കുകയും ചെയ്ത വിധവകളുടെ ജീവിതം പറയുന്ന പുസ്തകം. സ്വയം വിളക്ക് ഊതിയണച്ച് ഇരുളിൽ കഴിയാൻ ആഗ്രഹിക്കുകയും...

ജീവിതത്തെ തൊട്ടുനില്ക്കുന്ന പുസ്തകം

മുഹമ്മദ് അലി ശിഹാബ് ഐഎഎസ് എഴുതിയ വിരലറ്റം എന്ന ആത്മകഥ സവിശേഷമായ അനുഭവങ്ങൾ കൊണ്ട് കൊരുത്തെടുത്തവയാണ്. പതിനൊന്നാം വയസിൽ യത്തീംഖാനയിൽ എത്തിപ്പെട്ട ശിഹാബ് കളക്ടറായി മാറിയ കഥയാണീ ഗ്രന്ഥം. ഓരോ ജീവിതസാഹചര്യത്തിലും നേരിടേണ്ടിവന്ന...

സ്വതന്ത്ര ചിന്തയുടെ സുവിശേഷങ്ങൾ

സ്വതന്ത്രചിന്തയാണ് മനുഷ്യവംശത്തിന്റെ വളർച്ചയുടെ അടിസ്ഥാനശില. സ്വാതന്ത്ര്യമാണ് എല്ലാ സർഗ്ഗാത്മകതയുടെയും തായ് വേര്. ഈ വേരു മുറിഞ്ഞാൽ മനുഷ്യന്റെ അന്വേഷണങ്ങൾ നിലയ്ക്കും. മാനവികതയുടെ കൂമ്പടഞ്ഞുപോകും. മതത്തിന്റെ, രാഷ്ട്രീയത്തിന്റെ, പ്രത്യയശാസ്ത്രത്തിന്റെ അടിമകളായി ജീവിക്കുന്നവർ സ്വന്തം ജീവിതം...

കരിക്കോട്ടക്കരി

വായനയിലും പുന:വായനയിലും വിനോയ് തോമസിന്റെ കരിക്കോട്ടക്കരി  ഉയർത്തുന്ന ചോദ്യങ്ങളും മുന്നോട്ടുവയ്ക്കുന്ന സന്ദേഹങ്ങളും കാലാതീതമാണ്. ഒരാളുടെ വർണ്ണവും അയാളുടെ ജാതിയും സമൂഹത്തിൽ അയാൾക്കുള്ള സ്ഥാനം നിർണ്ണയിക്കുന്ന സാമൂഹ്യചുറ്റുപാടിൽ കറുപ്പ് എങ്ങനെയെല്ലാമാണ് അവഹേളിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു...

ദൈവത്തിന്റെ ചാരന്മാർ

അടുത്തകാലത്ത് ഏറ്റവും കൂടുതൽ ആളുകൾ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകമാണ് ജോസഫ് അന്നംകുട്ടി ജോസിന്റെ ദൈവത്തിന്റെ ചാരന്മാർ. തന്റെ ജീവിതത്തെ തൊട്ടു കടന്നുപോയ വ്യക്തികളുടെ നന്മകളിലേക്ക് ശ്രദ്ധ തിരിക്കുകയാണ് ജോസഫ്. നമ്മിൽ നന്മയുടെ നിക്ഷേപങ്ങൾ നിറയ്ക്കുന്നവരെല്ലാം...

അവസാനത്തെ പെൺകുട്ടി

ചിലരുടെ അനുഭവങ്ങൾ നമ്മെ ഞെട്ടിച്ചുകളയും. 2018 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച നാദിയ മുറാദിന്റെ അനുഭവങ്ങൾ അത്തരത്തിലുള്ളതാണ്. ഐ.എസ് തീവ്രവാദികളുടെ പിടിയിൽ പെട്ട് ലൈംഗിക അടിമയായി കൈമാറ്റം ചെയ്യപ്പെട്ട നാദിയ ഭാഗ്യവശാൽ...

നന്മയുടെ വെളിച്ചം 

ജീവിതത്തിന് ഊടും പാവും നൽകുന്ന അനേകം ചെറിയ കാര്യങ്ങളുണ്ട്. മനുഷ്യജീവിതത്തിന് സന്തോഷവും സമാധാനവും നല്കുന്നത് ഈ ചെറിയ കാര്യങ്ങൾ കൂടിയാണ്. നമ്മെ സ്പർശിച്ചുകടന്നുപോകുന്ന എല്ലാ അനുഭവങ്ങളിൽ നിന്നും നമുക്ക് ചിലതൊക്കെ പഠിക്കാനുണ്ട്. ചെറുതിൽ...

ഒറ്റചിറകിൻ തണലിൽ അഗ്‌നിച്ചിറകുള്ള മക്കൾ

വിധവകളുടെ ജീവിതങ്ങൾക്ക് പ്രചോദനവും ആശ്വാസവും നല്കുന്ന മനോഹരമായ നോവൽ. ഒരു വിധവയുടെ ജീവിതത്തിന്റെ സമസ്തമേഖലകളെയും യഥാതഥമായി ആവിഷ്‌ക്കരിച്ചിരിക്കുന്ന ഇതുപോലൊരു നോവൽ മലയാളത്തിൽ ആദ്യമാണ്. വിധവകൾ മാത്രമല്ല ഓരോ സ്ത്രീകളും വായിച്ചിരിക്കേണ്ടതാണ് ഈ കൃതി....

മർഡോമെട്രി

ഗണിതസമസ്യകളും പ്രണയവും ചതിയും പ്രമേയമായ നോവൽ.വായനക്കാരെ വിസ്മയിപ്പിച്ച് അക്കങ്ങളും അക്ഷരങ്ങളും പ്രതിക്കൂട്ടിൽ കയറുന്നു. തേയിലത്തോട്ടങ്ങളും മഞ്ഞിൽ തലപൂഴ്ത്തിയ മലനിരകളും പഴമപേറുന്ന ബംഗ്ലാവുകളും അരങ്ങൊരുക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ കവറിൽ തേടിയെത്തിയത് ഒരു ഗണിതസമസ്യ. അതിന്...

എനിക്ക്  നിന്നോടൊരു  കാര്യം പറയാനുണ്ട്

എനിക്ക്  നിന്നോടൊരു  കാര്യം പറയാനുണ്ട്വിനായക് നിർമ്മൽ ആരോടൊക്കെയോ പറയാൻ എപ്പോഴെങ്കിലും തോന്നിയിട്ടുള്ള ചില കാര്യങ്ങൾ കുറിച്ചുവച്ച പുസ്തകം. എപ്പോഴൊക്കെയോ നമ്മുടെ ഉള്ളിലുമുണ്ടെന്ന് തിരിച്ചറിഞ്ഞ വിചാരങ്ങൾ രേഖപ്പെടുത്തിയ പുസ്തകം. ചിന്തിപ്പിക്കുകയും അനുഭവിപ്പിക്കുകയും ചെയ്യുന്ന 50 കുറിപ്പുകളുടെ...

കേരള നവോത്ഥാന ചരിത്രത്തിലെ കാല്പാടുകൾ

ഡോ. എൻ ശ്രീവൃന്ദാനായർ പിഎസ്‌സി പരീക്ഷ എഴുതുന്നവർക്കും മത്സരാർത്ഥികൾക്കും ഏറെ സഹായകമായ ഗ്രന്ഥം. കേരളത്തിലെ ചരിത്രസംഭവങ്ങൾ ലളിതമായി പ്രതിപാദിക്കുന്നതിനൊപ്പം ഒറ്റവാക്കിൽ ഉത്തരമെഴുതേണ്ട നാനൂറിലധികം ചോദ്യങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഗവേഷണ സിദ്ധമായ വസ്തുതകളെ അടിസ്ഥാനമാക്കി സവിശേഷരീതിയിൽ രചിച്ചിരിക്കുന്ന...

100 കബീർ കവിതകൾ

നമ്മുടെ കാലത്തിന് കാതലായ ചിലതെല്ലാം നഷ്ടമായിരിക്കുന്നു. ഭൗതികതയുടെ ആഘോഷത്തിമിർപ്പുകൾക്കിടയിൽ ആത്മാവാണ് നഷ്ടപ്പെടുന്നത്. എല്ലാ പ്രസ്ഥാനങ്ങളും വിപണിക്ക് കീഴടങ്ങിയിരിക്കുന്നു. ആത്മശൂന്യമായ യാത്രയായി മാറുമ്പോൾ ജീവിതം അശാന്തിപർവ്വമാകും. ഈ സന്ദർഭത്തിൽ ചില നീരുറവകൾ നമ്മെ...
error: Content is protected !!