Books

ഒരു പുസ്തകം വായിച്ചിട്ട് എത്രകാലമായി?

ഇന്ന് ജൂണ്‍ 19. വായനാദിനം. പക്ഷേ ഒരു പുസ്തകം ധ്യാനപൂര്‍വ്വം വായിച്ചിട്ട് എത്ര കാലമായി?  ഓരോരുത്തരും  സ്വയം ചോദിക്കേണ്ട ചോദ്യമാണ് ഇത്.  തിരക്കുപിടിച്ച ഈ ലോകത്തില്‍ നമ്മുടെ വായനകള്‍ പലതും ഇപ്പോള്‍ ഓണ്‍ലൈനിലായി....

കേരള നവോത്ഥാന ചരിത്രത്തിലെ കാല്പാടുകൾ

ഡോ. എൻ ശ്രീവൃന്ദാനായർ പിഎസ്‌സി പരീക്ഷ എഴുതുന്നവർക്കും മത്സരാർത്ഥികൾക്കും ഏറെ സഹായകമായ ഗ്രന്ഥം. കേരളത്തിലെ ചരിത്രസംഭവങ്ങൾ ലളിതമായി പ്രതിപാദിക്കുന്നതിനൊപ്പം ഒറ്റവാക്കിൽ ഉത്തരമെഴുതേണ്ട നാനൂറിലധികം ചോദ്യങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഗവേഷണ സിദ്ധമായ വസ്തുതകളെ അടിസ്ഥാനമാക്കി സവിശേഷരീതിയിൽ രചിച്ചിരിക്കുന്ന...

വിധവകളുടെ ജീവിതത്തിന്റെ അകംപുറങ്ങൾ പഠനവിധേയമാക്കുന്ന പുസ്തകം

സമൂഹം പണ്ടുമുതലേ അവഗണിച്ചുകളഞ്ഞിരിക്കുന്ന ഒരു ഗ്രൂപ്പാണ് വിധവകളുടേത്.  അവരെ അപശകുനമായികണ്ട് സമൂഹത്തിന്റെ പൊതുധാരയിൽ നിന്ന് ആട്ടിയോടിക്കുകയും മാറ്റിനിർത്തുകയും ചെയ്യുന്ന രീതി  ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഈ പശ്ചാത്തലത്തിൽ, വൈധവ്യത്തെ വിവിധ വീക്ഷണ കോണുകളിൽ...

നവോദയം

വിശുദ്ധ ബൈബിൾ ടിവി സീരിയലാക്കാൻ നവോദയ തീരുമാനിച്ചപ്പോൾ ക്രിസ്തുവിന്റെ വേഷം അഭിനയിക്കാനായി ആൽബം നിറയെ ക്രിസ്തുവേഷത്തിന്റെ ചിത്രങ്ങളുമായി അപ്പച്ചനെ സമീപിച്ച വി ഗാർഡ് സ്ഥാപനത്തിന്റെ ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെക്കുറിച്ച് അറിയാമോ? പൂർണിമ ജയറാം...

ഭാഷയ്ക്കൊരു മിത്രം

ഡോ. എൻ ശ്രീവൃന്ദാനായർ ഭരണഭാഷയായി മലയാളത്തിന്റെ സാധ്യതകൾ വിപുലപ്പെടുത്തുകയും പ്രായോഗികമാക്കുകയും ചെയ്യുന്ന അവസരത്തിന് അനുയോജ്യമായ പുസ്തകം. കെ എ എസ് പരീക്ഷാ പാഠ്യപദ്ധതിയുടെ ഒരു വിഭാഗമായ ഭരണഭാഷാ പദപരിചയം മുഖ്യവിഷയമാക്കി അവതരിപ്പിക്കുന്ന പുസ്തകം. വില: 110വിതരണം:...

കൂട്ടും കൂടും

സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കുടുംബം. നല്ല ബന്ധങ്ങളാണ് കുടുംബത്തിന്റെ അടിസ്ഥാനം. ബന്ധങ്ങളുടെ ഊടുംപാവും കുടുംബത്തെ സുന്ദരമായ ആരാമമാക്കുന്നു. ഷൗക്കത്തിന്റെ  കൂട്ടും കൂടും എന്ന പുസ്തകം കുടുംബബന്ധങ്ങളെക്കുറിച്ചുള്ള ചിന്തകൾ നിറഞ്ഞതാണ്. ചാവറയച്ചന്റെ...

ദൈവത്തിന്റെ ചാരന്മാർ

അടുത്തകാലത്ത് ഏറ്റവും കൂടുതൽ ആളുകൾ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകമാണ് ജോസഫ് അന്നംകുട്ടി ജോസിന്റെ ദൈവത്തിന്റെ ചാരന്മാർ. തന്റെ ജീവിതത്തെ തൊട്ടു കടന്നുപോയ വ്യക്തികളുടെ നന്മകളിലേക്ക് ശ്രദ്ധ തിരിക്കുകയാണ് ജോസഫ്. നമ്മിൽ നന്മയുടെ നിക്ഷേപങ്ങൾ നിറയ്ക്കുന്നവരെല്ലാം...

മിസ്റ്റിക് യാത്രകൾ

ആത്മാവു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ഉള്ളില്ലാത്ത ആളുകളുടെ പൊള്ളയാത്ത ശബ്ദങ്ങളാണ് എങ്ങും മുഴങ്ങിക്കേൾക്കുന്നത്. ഇതിനിടയിൽ ചിലർ മിസ്റ്റിസിസത്തെക്കുറിച്ചും സൂഫിസത്തെക്കുറിച്ചും ആത്മീയായ മറ്റു ധാരകളെക്കുറിച്ചും എഴുതിക്കൊണ്ടിരിക്കുന്നു. ആത്മശൂന്യമായ കാലത്തിന് ആത്മാവ് നല്കാനുള്ള കർമ്മമായി ഇതു മനസ്സിലാക്കാം....

തണലായ്

തിരികെ വിളിക്കേണ്ട ശബ്ദങ്ങൾ തീരെ ലോലമാകുന്നതിന് മുമ്പ് മടങ്ങിയെത്താനുളള ക്ഷണം മുഴങ്ങുന്ന പുസ്തകം. സിസ്റ്റർ മരിയറ്റ് എഫ്സിസികോപ്പികൾക്ക്: കാർമ്മൽ ഇന്റർനാഷനൽ പബ്ലിഷിങ് ഹൗസ്,തിരുവനന്തപുരം, വില: 100

സൂര്യനെ അണിഞ്ഞ സ്ത്രീ

ഭർത്താവിനെ കൊലപെടുത്താൻ വാടകഗുണ്ടയ്ക്ക് പണം കൊടുത്തവൾ എന്ന് കല്ലെറിയപ്പെട്ട് കുടുംബക്കോടതിയിൽ നില്ക്കെ ജെസബെലിന് വെളിപ്പെട്ടത്… സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ എന്ന കെ. ആർ മീരയുടെ നോവലിലെ ആദ്യവാചകം ഇതാണ്. വായനക്കാരെ ആകാംക്ഷയിലേക്ക്...

ഉത്തമഗീതം

അപൂർവ്വസുന്ദരമായ പ്രണയനോവൽ. അഗ്‌നിജ്വാലകൾക്കു കെടുത്തിക്കളയാനോ മഹാപ്രളയങ്ങൾക്ക് മുക്കിക്കളയാനോ കഴിയുന്നതല്ല യഥാർത്ഥപ്രണയമെന്ന് അടിവരയിടുന്ന നോവൽ.വർത്തമാനകാലത്തെ പല സംഭവങ്ങളെയും സൂക്ഷ്മമായി അപഗ്രഥിക്കുകയും ചെയ്യുന്നുണ്ട്. നോവൽവിനായക് നിർമ്മൽ, വില: 120കോപ്പികൾക്ക്: ആത്മബുക്സ് കോഴിക്കോട്, ഫോൺ:9746077500

ആത്മബലം എന്ന കല

വിഖ്യാതനായ ബൗദ്ധഗുരുവാണ് തിക് നാറ്റ് ഹാൻ. ആത്മാവ് നഷ്ടമാകുന്ന നമ്മുടെ കാലത്തിന് ആത്മാവ് നല്കാനുള്ള ഒരു ശ്രമമാണ് അദ്ദേഹം നടത്തുന്നത്. ആത്മബലം എന്ന കല എന്ന ഗ്രന്ഥത്തിലൂടെ ആത്മബലത്തിന്റെ  വിശാലമായ അർത്ഥങ്ങളാണ് അദ്ദേഹം...
error: Content is protected !!