ആത്മവിശ്വാസം തല ഉയർത്തിപ്പിടിക്കലാണ്, ലോകത്തെ നോക്കിയുള്ള സൗമ്യമായ പുഞ്ചിരിയാണ്, ഏതൊന്നിനോടും ക്രിയാത്മകമായി പ്രതികരിക്കാനുള്ള സന്നദ്ധതയാണ്.
നിരാശയോ അപകർഷതയോ ഇത്തരക്കാരിൽ കാണുകയില്ല. ഭാവിയെ സ്വപ്നം കാണാൻ കഴിയുന്നത് ആത്മവിശ്വാസമുള്ളവർക്കാണ്. ആത്മവിശ്വാസമുള്ള വ്യക്തി ആന്തരികമായി കരുത്തനാണ്.മറ്റുള്ളവരിലുളള വിശ്വാസത്തിന്...
വിജയം. എല്ലാവരുടെയും സ്വപ്നമാണ് അത്. വിജയിക്കുന്നവരുടെ കഥകൾ കേൾക്കുമ്പോഴും നല്ല രസമൊക്കെയുണ്ട്. പ്രചോദനവും പ്രോത്സാഹനവും അത്തരം കഥകൾ ഓരോന്നും നല്കുന്നുമുണ്ട്. ചിലരുടെ വിജയങ്ങൾക്ക് മറ്റ് വിജയങ്ങളെക്കാൾ പത്തരമാറ്റ് കൂടുതലാണ്. കാരണം വായിൽ വെള്ളിക്കരണ്ടിയുമായി...
കേട്ടിട്ടുള്ള ചൊല്ലു തന്നെയാണ്, ഒത്തുപിടിച്ചാൽ മലയും പോരും എന്നത്. എന്താണ് അതിന്റെ അർത്ഥമെന്നും നമുക്കറിയാം. ഒരുമിച്ചു നിന്നാൽ ഏത് അസാധ്യകാര്യങ്ങളും കൈപ്പിടിയിൽ ഒതുങ്ങും. ഈ ചൊല്ലിനെ അന്വർത്ഥമാക്കുന്ന ഒരു സംഭവത്തിനും കഴിഞ്ഞമാസം നാം...
ശാസ്ത്രസാങ്കേതികവിദ്യകൾ പുരോഗമിക്കും തോറും മനുഷ്യന്റെ സ്വകാര്യത നഷ്ടപ്പെടുന്നു എന്നതാണ് ഏറെ ഖേദകരം. കാരണം മനുഷ്യന്റെ സ്വകാര്യതകളെ ഭേദിച്ചുകൊണ്ടാണ് ശാസ്ത്രസാങ്കേതികവിദ്യകൾ മുന്നോട്ടുകുതിക്കുന്നത്. എവിടെയും മനുഷ്യന് സ്വകാര്യത നഷ്ടപ്പെടുന്നു. തൊഴിലിടങ്ങളിൽ മുതൽ സ്വകാര്യ മുറികളിൽ വരെ....
ഭയം എന്ന വികാരം എത്രത്തോളം ശക്തവും വ്യാപനശക്തിയുള്ളതുമാണ് എന്ന് ലോകമെങ്ങും പ്രകടമായ അടയാളങ്ങളോടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമയത്താണ് ഈ ചെറുകുറിപ്പെഴുതുന്നത്. മറ്റൊന്നുമല്ല കോവിഡ് 19 തന്നെ. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഒറ്റയ്ക്കൊറ്റയ്ക്ക് പല ദുരന്തങ്ങൾ...
കണക്കറ്റ സ്വത്തിന് ഉടമയായ ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു വാക്ക് ഹൃദയത്തെ വല്ലാതെ സ്പർശിച്ചു.'എന്തൊക്കെയുണ്ടെന്ന് പറഞ്ഞിട്ട് എന്തുഗുണം? സമാധാനമില്ലെങ്കിൽ എല്ലാം തീർന്നില്ലേ'
സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം എല്ലാവരുടെയും സ്വപ്നവും ആഗ്രഹവുമാണ്....
പ്രഭാതം,മധ്യാഹ്നം,സായാഹ്നം... ഒരുദിവസത്തിന്റെ മൂന്നു ഭാവങ്ങളാണ് ഇത്. മൂന്നും കൂടിച്ചേരുമ്പോഴാണ് ദിവസം പൂർണ്ണമാകുന്നത്. പ്രഭാതത്തിന് മധ്യാഹ്നമാവാതെ വഴിയില്ല. മധ്യാഹ്നമാവട്ടെ സായാഹ്നത്തിൽ എത്തിച്ചേരാതിരിക്കുന്നുമില്ല. സായാഹ്നമായെങ്കിലേ വീണ്ടും പ്രഭാതമുണ്ടാവുകയുള്ളൂ. ഇത് ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ക്രമമാണ്. ജീവിതവും ഇങ്ങനെതന്നെയല്ലേ?...
കാരണവന്മാർ തലയിൽ കൈകൾ വച്ച് അനുഗ്രഹിക്കുമ്പോൾ പറയാറുണ്ട്, നന്നായി വരട്ടെയെന്ന്. അതൊരു പ്രാർത്ഥനയും അനുഗ്രഹവുമാണ്..
നല്ലത് എന്ന വാക്ക് കേൾക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. ഒരു പ്രവൃത്തി ചെയ്യുമ്പോൾ, ഒരു കലാസൃഷ്ടി ആസ്വദിക്കുമ്പോൾ, ഒരു മത്സരത്തിൽ...
അടുത്തയിടെ ശ്രദ്ധേയമായ 'ലവ് ടുഡേ' എന്ന തമിഴ് സിനിമയിൽ ചിന്തനീയമായ ഒരു രംഗമുണ്ട്. ഒരു കൊച്ചുകുട്ടി മാമ്പഴം കഴിച്ചതിന് ശേഷം അണ്ടി കുഴിച്ചിടുന്നു. അടുത്ത ദിവസം മുതൽ അത് മുളച്ചുതുടങ്ങിയോ എന്നറിയാൻ അവൻ...
ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടയിൽ കഴിഞ്ഞദിവസം ചങ്ങാതി വിളിച്ചിരുന്നു. അവൻ പങ്കുവച്ച ആശങ്കകൾ ഇങ്ങനെയായിരുന്നു. ' ഇനിയൊരിക്കലും നമുക്ക് പഴയതുപോലെയാകാനാവില്ല. ഒന്നും പഴയതുപോലെയാക്കപ്പെടുന്നില്ല.'അതെ. ലോകം പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വസ്ത്രം പോലെ മാസ്‌ക്കും...
സ്വാതന്ത്ര്യം. വല്ലാതെ തെറ്റിദ്ധരിക്കുകയും തെറ്റായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ഒരു വാക്ക്. എല്ലാവരും അതാഗ്രഹിക്കുന്നുണ്ട്. സ്വാതന്ത്ര്യം. എന്നിട്ടും എത്ര പേർ സ്വാതന്ത്ര്യത്തെ അതിന്റെ ആഴത്തിലും പരപ്പിലും സ്വീകരിക്കുകയും അതിനെ വേണ്ടവിധം തനിക്കും മറ്റുള്ളവർക്കും ഉപകാരപ്പെടുന്ന...
ഇക്കഴിഞ്ഞ ദിവസങ്ങളിലായി നാം കൂടുതലായി ആഘോഷിച്ചത് ചില വിജയവാർത്തകളായിരുന്നു. പ്രത്യേകിച്ച് പത്താം ക്ലാസ്, പ്ലസ് ടൂ വിജയങ്ങൾ. പ്രിയപ്പെട്ടവരുടെ A+ വിജയാഘോഷങ്ങൾകൊണ്ട് സോഷ്യൽ മീഡിയ നിറയ്ക്കാൻ എല്ലാവരും ഒന്നുപോലെ മത്സരിച്ചിരുന്നു. എന്നാൽ അതിനിടയിൽ...