ഡോ. എൻ ശ്രീവൃന്ദാനായർ
ഭരണഭാഷയായി മലയാളത്തിന്റെ സാധ്യതകൾ വിപുലപ്പെടുത്തുകയും പ്രായോഗികമാക്കുകയും ചെയ്യുന്ന അവസരത്തിന് അനുയോജ്യമായ പുസ്തകം. കെ എ എസ് പരീക്ഷാ പാഠ്യപദ്ധതിയുടെ ഒരു വിഭാഗമായ ഭരണഭാഷാ പദപരിചയം മുഖ്യവിഷയമാക്കി അവതരിപ്പിക്കുന്ന പുസ്തകം.
വില: 110വിതരണം:...
എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്വിനായക് നിർമ്മൽ
ആരോടൊക്കെയോ പറയാൻ എപ്പോഴെങ്കിലും തോന്നിയിട്ടുള്ള ചില കാര്യങ്ങൾ കുറിച്ചുവച്ച പുസ്തകം. എപ്പോഴൊക്കെയോ നമ്മുടെ ഉള്ളിലുമുണ്ടെന്ന് തിരിച്ചറിഞ്ഞ വിചാരങ്ങൾ രേഖപ്പെടുത്തിയ പുസ്തകം. ചിന്തിപ്പിക്കുകയും അനുഭവിപ്പിക്കുകയും ചെയ്യുന്ന 50 കുറിപ്പുകളുടെ...
വായനയിലും പുന:വായനയിലും വിനോയ് തോമസിന്റെ കരിക്കോട്ടക്കരി ഉയർത്തുന്ന ചോദ്യങ്ങളും മുന്നോട്ടുവയ്ക്കുന്ന സന്ദേഹങ്ങളും കാലാതീതമാണ്. ഒരാളുടെ വർണ്ണവും അയാളുടെ ജാതിയും സമൂഹത്തിൽ അയാൾക്കുള്ള സ്ഥാനം നിർണ്ണയിക്കുന്ന സാമൂഹ്യചുറ്റുപാടിൽ കറുപ്പ് എങ്ങനെയെല്ലാമാണ് അവഹേളിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു...
വിധവകളുടെ ജീവിതങ്ങൾക്ക് പ്രചോദനവും ആശ്വാസവും നല്കുന്ന മനോഹരമായ നോവൽ. ഒരു വിധവയുടെ ജീവിതത്തിന്റെ സമസ്തമേഖലകളെയും യഥാതഥമായി ആവിഷ്‌ക്കരിച്ചിരിക്കുന്ന ഇതുപോലൊരു നോവൽ മലയാളത്തിൽ ആദ്യമാണ്. വിധവകൾ മാത്രമല്ല ഓരോ സ്ത്രീകളും വായിച്ചിരിക്കേണ്ടതാണ് ഈ കൃതി....
സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കുടുംബം. നല്ല ബന്ധങ്ങളാണ് കുടുംബത്തിന്റെ അടിസ്ഥാനം. ബന്ധങ്ങളുടെ ഊടുംപാവും കുടുംബത്തെ സുന്ദരമായ ആരാമമാക്കുന്നു. ഷൗക്കത്തിന്റെ കൂട്ടും കൂടും എന്ന പുസ്തകം കുടുംബബന്ധങ്ങളെക്കുറിച്ചുള്ള ചിന്തകൾ നിറഞ്ഞതാണ്. ചാവറയച്ചന്റെ...
സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ തന്റെ കാൽപ്പാടുകൾ അവശേഷിപ്പിച്ച് കടന്നുപോയ മനുഷ്യസ്നേഹികളെ അവരുടെ മക്കൾ ഓർത്തെടുക്കുന്ന പുസ്തകം. കൈതപ്രം, ശ്യാം, പി.യുതോമസ്, ഡോ.ജോർജ് ഓണക്കൂർ തുടങ്ങിയവർ തങ്ങളുടെ അച്ഛനോർമ്മകൾ ഇതിൽ പങ്കുവയ്ക്കുന്നു.
എഡിറ്റർ: സ്റ്റീഫൻ ഓണിശ്ശേരിൽകോപ്പികൾക്ക്: പുസ്തക...
ഒരു കാലത്ത് ആകാശം തുറന്നുകിടക്കുകയായിരുന്നു. ഇന്ന് ആകാശം അടഞ്ഞടഞ്ഞുവരികയാണ്. ഓരോരുത്തരും പരമാവധി ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ജാതിയുടെ, മതത്തിന്റെ, വിശ്വാസത്തിന്റെ, ഭാഷയുടെ, വംശത്തിന്റെ വേലിക്കെട്ടുകൾ നമ്മെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്നു. അങ്ങനെ നമ്മുടെ ആകാശങ്ങൾ ചെറുതായിവരുന്നു. 'ഒടിച്ചുമടക്കിയ' ആകാശത്തിനു...
ജീവിതത്തിന് ഊടും പാവും നൽകുന്ന അനേകം ചെറിയ കാര്യങ്ങളുണ്ട്. മനുഷ്യജീവിതത്തിന് സന്തോഷവും സമാധാനവും നല്കുന്നത് ഈ ചെറിയ കാര്യങ്ങൾ കൂടിയാണ്. നമ്മെ സ്പർശിച്ചുകടന്നുപോകുന്ന എല്ലാ അനുഭവങ്ങളിൽ നിന്നും നമുക്ക് ചിലതൊക്കെ പഠിക്കാനുണ്ട്. ചെറുതിൽ...
നമ്മുടെ കാലത്തിന് കാതലായ ചിലതെല്ലാം നഷ്ടമായിരിക്കുന്നു. ഭൗതികതയുടെ ആഘോഷത്തിമിർപ്പുകൾക്കിടയിൽ ആത്മാവാണ് നഷ്ടപ്പെടുന്നത്. എല്ലാ പ്രസ്ഥാനങ്ങളും വിപണിക്ക് കീഴടങ്ങിയിരിക്കുന്നു. ആത്മശൂന്യമായ യാത്രയായി മാറുമ്പോൾ ജീവിതം അശാന്തിപർവ്വമാകും. ഈ സന്ദർഭത്തിൽ ചില നീരുറവകൾ നമ്മെ...
കറുത്തവന്റെ ഇതിഹാസമാണ് മുഹമ്മദ് അലി. കാഷ്യസ് ക്ലേ, മുഹമ്മദ് അലിയായി മാറുകയായിരുന്നു. ആഫ്രിക്കയിൽ നിന്ന് അമേരിക്കയിലേക്ക് കൊണ്ടുവന്ന കറുത്ത അടിമകളുടെ ദുരിതപൂർണ്ണമായ ജീവിതകഥകൾ കേട്ട കാഷ്യസ് എന്ന മുഹമ്മദ് അലി തന്റെ ജീവിതം...
സ്വതന്ത്രചിന്തയാണ് മനുഷ്യവംശത്തിന്റെ വളർച്ചയുടെ അടിസ്ഥാനശില. സ്വാതന്ത്ര്യമാണ് എല്ലാ സർഗ്ഗാത്മകതയുടെയും തായ് വേര്. ഈ വേരു മുറിഞ്ഞാൽ മനുഷ്യന്റെ അന്വേഷണങ്ങൾ നിലയ്ക്കും. മാനവികതയുടെ കൂമ്പടഞ്ഞുപോകും. മതത്തിന്റെ, രാഷ്ട്രീയത്തിന്റെ, പ്രത്യയശാസ്ത്രത്തിന്റെ അടിമകളായി ജീവിക്കുന്നവർ സ്വന്തം ജീവിതം...