സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന
കേന്ദ്ര പോലീസ് സേനകളിലേയ്ക്കും ഡൽഹി പോലീസിലേയ്ക്കുമുള്ള സബ് ഇൻസ്പെക്ടർ തസ്തികയിലേക്കു, ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. എല്ലാ വിഭാഗങ്ങളിലുമായി മൊത്തം 1400 ഓളം ഒഴിവുകളാണുള്ളത്. 35,400- 1,12,400 നിരക്കിലാണ്, ശമ്പള സ്കെയിൽ.2021 ജനുവരി ഒന്നിന് 20-25 വയസ്സിനിടയിലുള്ളവർ മാത്രമേ അപേക്ഷിക്കാവൂ.
I. കേന്ദ്രസേനകൾ:
1.ബോർഡർ സെക്യൂരിറ്റി ഫോഴ്സ്
2. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്
3.സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്
4.ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ്,
5.സശസ്ത്ര സീമാബൽ
II.ഡൽഹി പോലീസ്
തെരഞ്ഞെടുപ്പ് രീതി:എഴുത്തുപരീക്ഷകളുടെയും ശാരീരിക ക്ഷമതാ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് സേനകളിലേയ്ക്കുുള്ള തെരഞ്ഞെടുപ്പ്. ഈ വിജ്ഞാപനമനുസരിച്ചുള്ളഎഴുത്തു പരീക്ഷകൾ, 2020 സെപ്റ്റംബർ – ഒക്ടോബർ മാസത്തിൽ നടക്കും.
നിലവിലെ ഒഴിവുകൾ:
1.സി.ആര്.പി.എഫ്.: 1,0722.
ബി.എസ്എ.ഫ്.: 2443.
ഐ.ടി.ബി.പി.: 434.
സി.ഐ.എസ്എഫ്.: 205.
എസ്എസ്ബി: 166.
ഡല്‍ഹിപോലീസ്: 169
വിവിധ വിഭാഗം അപേക്ഷകർക്കുള്ള ഇളവുകൾ:
എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്നപ്രായത്തിൽ ഇളവ് ലഭിക്കും. ഒബിസിക്കാരായ വിമുക്തഭടൻമാർക്ക് ആറ് വർഷവും എസ്സി, എസ്ടിക്കാരായ വിമുക്തഭടൻമാർക്ക് എട്ടു വർഷവും മറ്റു വിമുക്തഭടൻമാർക്ക് മൂന്നു വർഷവും ഉയർന്ന പ്രായത്തിൽ ഇളവുണ്ട്.കേന്ദ്ര സർക്കാർ ജീവനക്കാർക്കും (ഡൽഹി പോലീസ് ഒഴികെ) വിധവകൾ/ നിയമപരമായി വിവാഹബന്ധം വേർപെടുത്തിയവർ, വനിതകൾ തുടങ്ങിയവർക്കും ഉയർന്ന പ്രായത്തിൽ ഇളവുണ്ട്.
അടിസ്ഥാനയോഗ്യത:
1.വിദ്യാഭ്യാസ യോഗ്യത:
സബ് ഇൻസ്പെക്ടർ നിയമനത്തിന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ്, അടിസ്ഥാന യോഗ്യത. ഓപ്പണ്‍/ വിദൂരവിദ്യാഭ്യാസം വഴി നേടിയ ബിരുദം ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ കൗണ്‍സിൽ അംഗീകരിച്ചതായിരിക്കണം. ഇതോടൊപ്പംഡൽഹി പോലീസിലെ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന പുരുഷൻമാർക്ക്, ശാരീരിക ക്ഷമതാ പരീക്ഷാ സമയത്ത് സാധുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ (മോട്ടോർ സൈക്കിൾ, കാർ) ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമായും ഉണ്ടായിരിക്കണം.എന്നാൽ മറ്റ് സേനാ വിഭാഗങ്ങളിലെ തസ്തികകളിലേക്ക് ഇതു ബാധകമല്ല.
2.ശാരീരിക യോഗ്യത:
a )പുരുഷൻമാർ:
ഉയരം-170 സെ.മീ., നെഞ്ചളവ്-80 സെ.മീ., വികസിപ്പിക്കുമ്പൾ 85 സെ.മീ.(പട്ടികവർഗക്കാർക്ക് യഥാക്രമം 162സെ.മീ., 77-82 സെ.മീ.)
b)സ്ത്രീകൾ:
157 സെ.മീ.(പട്ടികവർഗക്കാർക്ക് 154 സെ.മീ.) തൂക്കം ഉയരത്തിന് ആനുപാതികം.
കായികക്ഷമത
a)പുരുഷൻമാർ:
16 സെക്കന്റിൽ 100 മീറ്റർ ഓട്ടം. 6.5 മിനിട്ടിൽ 1.6 കിലോമീറ്റർ ഓട്ടം. ലോംഗ്ജംപ് 3.65 മീറ്റർ(മൂന്നവസരം). ഹൈജംപ്1.2 മീറ്റർ(മൂന്നവസരം). ഷോട്ട്പുട്ട്(16 മീറ്റർ) 4.5 മീറ്റർ(മൂന്നവസരം).
b)സ്ത്രീകൾ:
16 സെക്കന്റിൽ 100 മീറ്റർ ഓട്ടം. 4 മിനിട്ടിൽ 800 മീറ്റർ ഓട്ടം. ലോംഗ്ജംപ് 2.7 മീറ്റർ (മൂന്നവസരം).
അപേക്ഷിക്കേണ്ട വിലാസം: www.ssconline.nic.in, www.ssc.nic.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി :ജൂലൈ 16

അസി. പ്രഫസർ,
സെൻ്റ്.തോമാസ് കോളേജ്, തൃശ്ശൂർ