ഒരാളുടെ പരിചയസമ്പത്തോ അയാളുടെ യോഗ്യതകളോ വച്ചുകൊണ്ടുമാത്രം അയാൾ ആ ജോലിയിൽ സമർത്ഥനാണെന്നോ മികവുതെളിയിക്കുന്ന വ്യക്തിയാണെന്നോ തീർപ്പുപറയാനാവില്ല. അയാൾ മറ്റുള്ളവരുമായി ഇടപെടുന്ന രീതിയും അവർക്കുകൊടുക്കുന്ന ആദരവും സ്ഥാനവും എല്ലാം ചേർന്നാണ് അയാളുടെ ജോലിയിലുള്ള മികവ് തെളിയിക്കപ്പെടുന്നതും അയാളെ വിശ്വസിക്കാൻ കൊളളാവുന്ന വ്യക്തിയാക്കി മാറ്റുന്നതും. ഇതാ ജോലിയിൽ വിശ്വസിക്കാൻ കൊള്ളാവുന്നവരാണെന്ന് തെളിയിക്കുന്ന ചില സൂചനകൾ.
പൂർണ്ണശ്രദ്ധയോടെ കേൾക്കുക
ഏതുസംഭാഷണത്തിലും ശരിക്കും കേൾക്കുന്നുണ്ടോ, ശ്രദ്ധിക്കുന്നുണ്ടോ എന്ന വ്യക്തമാക്കുന്നതാണ് ശരീരം. കണ്ണുകൾ തമ്മിലുള്ള സമ്പർക്കം,ചെറുതായി മുന്നോട്ട് ചാരി, സൂക്ഷ്മമായ തലയാട്ടൽ എന്നിവയെല്ലാം സജീവമായ ശ്രദ്ധയെ സൂചിപ്പിക്കുന്നു. ഈ സൂചനകൾ മറ്റൊരാളുടെ ലിംബിക് സിസ്റ്റത്തെ ശാന്തമാക്കുകയും അകലം കുറയ്ക്കുകയും തുറന്ന മനസ്സ് രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. ഒരാളെ കേൾക്കാനുള്ള സന്നദ്ധത വിശ്വാസത്തിൽ അയാളെ എടുക്കാൻ വലിയ സ്വാധീനം ചെലുത്തുന്നു എന്നാണ് പറയപ്പെടുന്നത്.
മറ്റുള്ളവരെ അംഗീകരിക്കുകയും വിലയുള്ളവരായി കാണുകയും ചെയ്യുക
ഊഷ്മളസമീപനം എന്നത് സൗഹൃദപരമായ സമീപനം മാത്രമല്ല. മറ്റുള്ളവരെ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നതുകൂടിയാണ്. നല്ല പ്രവൃത്തികളെ വാക്കാൽതന്നെ അംഗീകരിക്കുക, അതായത് പ്രശംസിക്കുക. ആശങ്കകളെ ദൂരീകരിക്കുക, സഹപ്രവർത്തകർക്ക് അർത്ഥവത്തായ നന്ദി പറയുക. റ്റൊരാളുടെ സംഭാവനയെ നിങ്ങൾ അംഗീകരിക്കുമ്പോൾ, ഓക്സിടോസിൻ റിലീസുമായി ബന്ധപ്പെട്ട ന്യൂറൽ സർക്യൂട്ടുകളെ സജീവമാക്കുകയും വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
സംഭാഷണത്തിൽ മറ്റുള്ളവരിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
സ്വന്തം അനുഭവങ്ങളും ആശയങ്ങളും പറയുമ്പോൾ തന്നെ മറ്റെ ആളോടും ചോദ്യങ്ങൾ ചോദിക്കുക. അവർക്കും തന്റെ അനുഭവങ്ങൾ പറയാനും ആശയങ്ങൾ പ്രകാശിപ്പിക്കാനും അവസരം നല്കുക.ആളുകൾ സംഭാഷണങ്ങളെ കൂടുതൽ പോസിറ്റീവായി വിലയിരുത്തുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു. ഈ പെരുമാറ്റം വിശ്വാസ്യതയെയും ഇഷ്ടപ്പെടലിനെയും കുറിച്ചുള്ള വർദ്ധിച്ച ധാരണകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
സമീപിക്കാവുന്നവരും എളുപ്പത്തിൽ ബന്ധപ്പെടാവുന്നവരുമായിരിക്കുക
ഏതൊരാൾക്കും സമീപിക്കാൻ കഴിയുന്ന വ്യക്തിയായി മാറുക എന്നത് തെല്ലും നിസ്സാരമല്ല. പുഞ്ചിരിക്കുന്ന മുഖം, ശാന്തമായ ശബ്ദം, ഭീഷണിപ്പെടുത്താത്ത ഭാവം എന്നിവ മറ്റുള്ളവരുടെ കോർട്ടിസോൾ പ്രതികരണങ്ങൾ കുറയ്ക്കുകയും മൃദുസമീപനപെരുമാറ്റങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സഹപ്രവർത്തകരെ അഭിവാദ്യം ചെയ്യുമ്പോൾ പുഞ്ചിരിക്കുകയോ ഉചിതമായ രീതിയിൽ നർമ്മം ഉപയോഗിക്കുകയോ പോലുള്ള ഊഷ്മള സൂചനകൾ നിങ്ങളെ കൂടുതൽ പ്രിയപ്പെട്ടവനും സമീപിക്കാൻ യോഗ്യനുമാക്കുന്നു.തൽഫലമായി, നിങ്ങൾ കൂടുതൽ വിശ്വസനീയരായി മാറുന്നു.
ചെറിയ പ്രവൃത്തികളെയും നിസ്സാരവല്ക്കരിക്കാതിരിക്കുക
സഹപ്രവർത്തകന്റെ ജന്മദിനം ഓർമ്മിക്കുക, അല്ലെങ്കിൽ ആവശ്യപ്പെടാതെ സഹായം വാഗ്ദാനം ചെയ്യുക തുടങ്ങിയ ചെറിയ പ്രവൃത്തികൾ നിങ്ങളെ വിശ്വാസയോഗ്യരാക്കിമാറ്റും.. ഇത് ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു.